
രാജു കാഞ്ഞിരങ്ങാട്
നമ്മുടെ ദേശീയ പതാകയോടുള്ള അതിയായ ആദരവും ദേശസ്നേഹവും നിറഞ്ഞുനിൽക്കുന്ന വരികളാണിത്. അനേകം ധീരരുടെ ജീവത്യാഗത്താൽ നാം നേടിയെടുത്ത ഈ സ്വാതന്ത്ര്യ പതാക, ഒരു സമത്വസുന്ദര രാജ്യത്തിന് തണലായി എക്കാലവും അഭിമാനത്തോടെ പാറിപ്പറക്കട്ടെ എന്ന പ്രത്യാശയാണ് കവി ഈ കവിതയിലൂടെ പങ്കുവെക്കുന്നത്.
പാറട്ടങ്ങനെ ധീര പതാക
നമ്മുടെ ജീവ പതാക
സ്വാതന്ത്യത്തിൻ സ്വർണ്ണ –
പതാക
നമ്മുടെ സ്നേഹ പതാക
സത്യം കൊണ്ടു ജയിച്ച പതാക
സത്വരം ഉയരട്ടെ പതാക
സമത്വസുന്ദര രാജ്യം തീർക്കാൻ
അടരാടിയ കർമ പതാക
രക്ത പുഴയിൽ കുരുത്ത പതാക
പോരാളികൾ കൊരുത്ത പതാക
വിനയത്താലെ വിരിഞ്ഞ പതാക
സ്വതന്ത്ര വിജയപതാക.
നമ്മുടെ ജീവ പതാക
സ്വാതന്ത്യത്തിൻ സ്വർണ്ണ –
പതാക
നമ്മുടെ സ്നേഹ പതാക
സത്യം കൊണ്ടു ജയിച്ച പതാക
സത്വരം ഉയരട്ടെ പതാക
സമത്വസുന്ദര രാജ്യം തീർക്കാൻ
അടരാടിയ കർമ പതാക
രക്ത പുഴയിൽ കുരുത്ത പതാക
പോരാളികൾ കൊരുത്ത പതാക
വിനയത്താലെ വിരിഞ്ഞ പതാക
സ്വതന്ത്ര വിജയപതാക.
#malayalam #poem #literacy #reading #online #magazines #writing #magazine #online
