
ഏഴംകുളം രാജേന്ദ്രകുമാർ
കുട്ടി: ആരാ ആരാ പമ്മി പമ്മി
ആ വഴി ഈ വഴി പായുന്നെ?
പൂച്ച: ഞാനാ കുഞ്ഞേ, അങ്ങേ
വീട്ടിലെ ചക്കിപൂച്ച കരിമ്പൂച്ച.
കുട്ടി: എന്താ ചക്കി ഈ വഴിയൊക്കെ,
എന്തോ കള്ളം കാട്ടാനാ?
പൂച്ച: കുഞ്ഞേ, ഞാനാ മോഷണമൊക്കെ,
എന്നെ പാടെ ഉപേക്ഷിച്ചു.
കുട്ടി: പിന്നെന്താണീ വരവിൻ ലക്ഷ്യം,
ചുമ്മാതങ്ങനെ എത്തൂലാ?
പൂച്ച: വല്ലാതങ്ങു വിശക്കുന്നു,
ഒരു കഷണം മീൻ തരുമോ നീ?
കുട്ടി: അമ്മയുണ്ടേ, അടുക്കളയിൽ
ഇപ്പോ കാരൃം നടക്കൂല.
പൂച്ച: അങ്ങനെയൊന്നും പറയല്ലേ
ഒരു കൈയൊന്നു പയറ്റി കൂടെ?
കുട്ടി: കൊള്ളാം നിന്നുടെ അതിബുദ്ധി,
അമ്മ അടിച്ചാൽ എനിക്കു കിട്ടും,
നിനക്കോ ഓടി ഒളിച്ചീടാം.
വിട്ടോ വേഗം ചതിയൻ പൂച്ചെ
എനിക്കു നിന്നെ കാണേണ്ട.
#malayalam #poem #literacy #reading #online #magazines #writing #magazine #online
