
ഏഴംകുളം രാജേന്ദ്രകുമാർ
പുത്തനുടുപ്പും പുള്ളിയുടുപ്പും
ചേലിലണിഞ്ഞൊരു പൂമ്പാറ്റേ.
ആരു നിനക്കീ നിറമേകി?
ആരു നിനക്കീ അഴകേകി?
പൂവായപൂവൊക്ക ചെന്നിരുന്ന്
കുശലം പറയുന്നതെന്താണ്?
തേനുണ്ടു മത്തു പിടിച്ചെന്നാൽ
എങ്ങനെ പോകും നിൻ വീട്ടിൽ?
ഞാനും കൂടി വന്നോട്ടെ
നിന്നോടൊത്തു കളിച്ചീടാൻ?
പുള്ളിയുടുപ്പൊന്നു തന്നിടാമോ?
ചേലിൽ ഞാനൊന്നണിഞ്ഞോട്ടെ?
#malayalam #poem #literacy #reading #online #magazines #writing #magazine #online
