Poems

സ്കൂൾ തുറക്കുമ്പോൾ (കവിത)

വിജയാ വാസുദേവൻ

ചിറകു വിരിയ്ക്കാൻ,
അറിഞ്ഞു പഠിക്കാൻ,
പിറന്നു വീണൊരു വർഷം,
പുതിയൊരു സ്കൂൾ വർഷം,.
വാനിൻ ഉയരവും,
പൂവിൻ വർണ്ണവും,
കാണാനുള്ളൊരുവർഷം,
ഭൂവിൻ ചന്തവും,
കാറ്റിൻ ഗീതവും,
അറിയാനുള്ളൊരു വർഷം
അറിവിൻ മുത്തുകൾ,
കോർത്തൊരു ഹാരം,
അണിയുകയാണീ വർഷം,
മയക്കുമരുന്നിൽ,
മയങ്ങരുതെന്ന്,
പറയുകയാണീ വർഷം.
റോഡിലെ നിയമം,
ഉടനടി ഹൃത്തിൽ,
പകർത്തുകയാണീ വർഷം.
പരിസരമെല്ലാം,
ശുചിത്വമോടെ
പുലർത്തുകയാണീ വർഷം.
വാക്കുകൾ ചേർത്ത്’ വക്കുകൾപൊട്ടാതെഴു
തുകയാണീ വർഷം.
ഭാവന ചേർത്ത്,
ഭാരതഭൂവിനെ,
വണങ്ങുകയാണീ വർഷം മാമരമൊരുക്കും,
വരമൊഴി അറിയാൻ
അണയുകയാണീ വർഷം,
മാനത്തുള്ളൊരു,
മാമനിലെത്താൻ,
ഒരുങ്ങുകയാണീ വർഷം.
പുതിയൊരു അധ്യയന വർഷം,
പുതുമകൾ ഉള്ളൊരു വർഷം.

#malayalam #poem #literacy #reading #online #magazines #writing

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More