30.8 C
Trivandrum
April 25, 2024
Poems

ചാച്ചാജി (കുട്ടിക്കവിത)

സുജ ശശികുമാർ

ഞങ്ങൾക്കുണ്ടൊരപ്പൂപ്പൻ
ചാച്ചാജിയെന്നൊരപ്പൂപ്പൻ
നന്മ നിറഞ്ഞ വെള്ളക്കോട്ടിൽ
റോസാ ചൂടും ചാച്ചാ ജീ…
ഇന്ത്യയെന്നൊരെൻ രാജ്യത്തെ
പ്രഥമ പ്രധാനമന്ത്രിയായ്
വാണരുളുന്നൊരു ചാച്ചാജി.
ജവഹർലാൽ നെഹ്റു എന്നൊരു പേരിൽ
നാടുഭരിച്ചൊരു മഹാനുഭാവൻ.
കുട്ടികളെല്ലാം ഒത്തു വിളിക്കും ഓമനപ്പേരാ… ചാച്ചാജി.
ചുണ്ടിൽ പുഞ്ചിരി മായാതെ
സൗമ്യതയോടെ നടന്നീടും
എന്നും ഞങ്ങൾടെ ചാച്ചാജി.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More