അമ്മു ആർ കെ ഗിരി
ലോകം തൊട്ടറിഞ്ഞൊരു പദം
പ്രകൃതി വർണ്ണനീയമി പദം
പിറവിക്കു മാതൃകയായൊരു പദം
വാക്കുകൾക്കതീതമായൊരു പദം
ഭൂമിയിൽ പിറക്കവേയാരും
പഠിപ്പിക്കാതെ ചൊല്ലിവിളിച്ചൊരു പദം
സന്തോഷവും സന്താപവും തൊട്ടറിഞ്ഞൊരു പദം
ആ പദമല്ലോ അമ്മ
ഒരു ദിനമല്ല ഒരു യുഗം ഓർക്കേണം
മാതാവെന്ന ലോകത്തെ
അമ്മയെന്ന പോരാളിയെ.
#malayalam #poem #literacy #reading #online #magazines #writing
1 comment
നല്ല കവിത അർത്ഥസമ്പുഷ്ടം