
ദിവാകരൻ വിഷ്ണുമംഗലം
ആലിൻ്റെ ചോട്ടിലേ ആന നടക്കുന്നു
ആളുകൾ കൗതുകത്താലേ മിഴിക്കുന്നു
ആനക്കാരൻ മുന്നിൽ തോട്ടി തൊടീക്കുന്നു
ആന അനുസരിച്ചാവഴി നില്ക്കുന്നു
ആനക്കൊരാൾ പനമ്പട്ട കൊടുക്കുന്നു
ആനയോ തുമ്പിക്കൈ മേലോട്ടുയർത്തുന്നു
ആനക്കാരൻ പനമ്പട്ടയെടുക്കുന്നു
ആനതൻ തുമ്പിയിൽ വെച്ചുകൊടുക്കുന്നു
ആനയതു വാങ്ങി വായിലേക്കാക്കുന്നു
ആന പനമ്പട്ട മെല്ലെ ചവയ്ക്കുന്നു.
ആന പനമ്പട്ടയാകെക്കത്താക്കി
ആനപ്പിണ്ഡം ആലിൻ ചോട്ടിലുമിട്ട്
ആനക്കാരൻ പോകുമാവഴിയിൽ മെല്ലെ
വാലുമാട്ടിക്കൊണ്ട് പിമ്പേ നടക്കുന്നു.
ആന തൻചന്തവും നോക്കിക്കൊണ്ടങ്ങനെ
ആളുകൾ ആനന്ദത്തോടെ പിരിയുന്നു.
ആളുകൾ കൗതുകത്താലേ മിഴിക്കുന്നു
ആനക്കാരൻ മുന്നിൽ തോട്ടി തൊടീക്കുന്നു
ആന അനുസരിച്ചാവഴി നില്ക്കുന്നു
ആനക്കൊരാൾ പനമ്പട്ട കൊടുക്കുന്നു
ആനയോ തുമ്പിക്കൈ മേലോട്ടുയർത്തുന്നു
ആനക്കാരൻ പനമ്പട്ടയെടുക്കുന്നു
ആനതൻ തുമ്പിയിൽ വെച്ചുകൊടുക്കുന്നു
ആനയതു വാങ്ങി വായിലേക്കാക്കുന്നു
ആന പനമ്പട്ട മെല്ലെ ചവയ്ക്കുന്നു.
ആന പനമ്പട്ടയാകെക്കത്താക്കി
ആനപ്പിണ്ഡം ആലിൻ ചോട്ടിലുമിട്ട്
ആനക്കാരൻ പോകുമാവഴിയിൽ മെല്ലെ
വാലുമാട്ടിക്കൊണ്ട് പിമ്പേ നടക്കുന്നു.
ആന തൻചന്തവും നോക്കിക്കൊണ്ടങ്ങനെ
ആളുകൾ ആനന്ദത്തോടെ പിരിയുന്നു.
#malayalam #poem #literacy #reading #online #magazines #writing #magazine #online
