പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷം ആശംസിച്ചുകൊണ്ട് മണിച്ചെപ്പിന്റെ ഈ വർഷത്തെ ആദ്യ പതിപ്പ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
എല്ലാ ലക്കങ്ങളിലെയും പോലെ തന്നെ ഇത്തവണയും നിങ്ങൾക്കും കഥ എഴുതുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നല്ല കഥ എഴുതി അയയ്ക്കുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ ലക്കം പുറത്തിറങ്ങുന്ന മണിച്ചെപ്പ് മാഗസിനിൽ ഒരു കഥ രംഗം ചിത്രമായി കൊടുത്തിട്ടുണ്ട്. ആ ചിത്രത്തിന് അനുയോജ്യമായ കഥ എഴുതി അയയ്ക്കുകയെ വേണ്ടൂ. അയയ്ക്കുമ്പോൾ വിലാസം മുഴുവൻ കൊടുക്കണേ. തിരഞ്ഞെടുക്കപ്പെടുന്ന കഥയ്ക്ക് സമ്മാനം മാത്രമല്ല, വരുന്ന ലക്കത്തിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ നിങ്ങൾ എഴുതുന്ന കഥ ലോകത്തെ എല്ലാ മലയാളികളിലും എത്തുന്നതാണ്.
മണിച്ചെപ്പ് മാഗസിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഇമെയിൽ വഴിയോ മണിച്ചെപ്പിന്റെ വെബ്സൈറ്റ് വഴിയോ എഴുതി അറിയിക്കാവുന്നതാണ്.