Movies

ബീരൻ – മലയാളം തുളു ഭാഷകളിൽ. പൂജയും, പോസ്റ്റർ പ്രകാശനവും കാസർകോട് നടന്നു.

മലയാളം, തുളു ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന ബീരൻ എന്ന ചിത്രത്തിന്റെ പൂജയും, പോസ്റ്റർ പ്രകാശനവും കാസർകോട് നടന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഗോപി കുറ്റിക്കോൽ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. കാസർകോട് എം.പി.രാജ് മോഹൻ ഉണ്ണിത്താൻ പൂജയ്ക്ക് ഭദ്രദീപം തെളിയിച്ചു. തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറിന് പോസ്റ്റർ കൈമാറി, എം.പി.രാജ് മോഹൻ ഉണ്ണിത്താൻ പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ചു. എം.എൽ.എമാരായ സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷറഫ് എന്നിവർ അശംസകൾ അർപ്പിച്ചു. സാമൂഹ്യ സാംസ്ക്കാരിക, ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ബീരൻ, ഗോപി കുറ്റിക്കോൽ രചന, സംവിധാനം നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സേതു പാലാഴി, ഡി.ഒ.പി -സജി നായർ, എഡിറ്റർ – ബാബുരാജ്, ഗാനരചന – സേതുമാധവൻ പാലാഴി, സംഗീതം – പ്രശാന്ത് കൃഷ്ണ, കല – സുരേഷ് പണിക്കർ, മേക്കപ്പ് – സുജിൽ, വിജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ബി.സി.കുമാരൻ, സ്റ്റിൽ – ദിനേശ് ഇൻസൈറ്റ്, ഡിസൈൻ – അതുൽ കോൾഡ്ബ്രൂ, പി.ആർ.ഒ – അയ്മനം സാജൻ.



കൈലേഷ്, ഐ.എം.വിജയൻ, മനോജ് ഗോവിന്ദൻ, മീര വാസുദേവ്,സന്തോഷ് കീഴാറ്റൂർ എന്നിവരോടൊപ്പം, തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറും മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

തുളു ഭാഷയിൽ ബീര എന്ന പേരിലും, മലയാളത്തിൽ ബീരൻ എന്ന പേരിലും ആണ് ചിത്രം ചിത്രീകരിക്കുന്നത്. തെയ്യം കെട്ടാൻ ആഗ്രഹിച്ച ബധിരനും, മൂകനുമായ ബീരെക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളും, അത് മറികടക്കാൻ ശ്രമിക്കുന്ന ബീരെയുടെ പോരാട്ടവുമാണ് ബീരൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും, അവതരണവും കാഴ്ചവെക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം, ഏപ്രിൽ 30-ന്, കാസർകോട്, കർണാടക അതിർത്തികളിലായി ആരംഭിക്കും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More