Movies

ക്രൗര്യം – ഹൈറേഞ്ചിൽ നടന്ന പ്രതികാര കഥ. ചിത്രീകരണം പൂർത്തിയായി.

ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ ഒരു പ്രതികാരത്തിൻ്റെ കഥ പറയുകയാണ് ക്രൗര്യം എന്ന ചിത്രം. ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്സ് ഫിലിം ഫാക്ടറി എന്നീ ബാനറിൽ റിമെംബർ സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്നു. വയനാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

റിട്ടേയേർഡ് പോലീസുകാരനായ രാംദാസിൻ്റെ [സിനോജ് മാക്സ് ] ജീവിതത്തിലുണ്ടാവുന്ന ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്. ഹൈറേഞ്ചിൽ സ്ഥിര താമസക്കാരനായ രാംദാസ് ഇപ്പോൾ സുഹൃത്തുക്കളുമായി മദ്യപാനം തുടങ്ങിയ കലാപരിപാടികളുമായി ജീവിതം ആഘോഷിക്കുകയാണ്. ഇതിനിടയിൽ പ്രതികാരലക്ഷ്യവുമായി ഒരു ചെറുപ്പക്കാരൻ ഹൈറേഞ്ചിൽ രാംദാസിനെ തേടി വന്നു. ചെറുപ്പക്കാരൻ്റെ ലക്ഷ്യം മനസ്സിലാക്കിയ രാംദാസ്, പിന്നെ ചെറുപ്പക്കാരൻ്റെ യഥാർത്ഥ മുഖം തേടി അന്വേഷണം തുടങ്ങി. ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് അപ്പോൾ പുറത്തുവന്നത്.



രാംദാസിൻ്റ മകൾ അനുവായി, മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രത്തിലെ നായികയായി ശ്രദ്ധേയയായ നൈറ നിഹാർ വേഷമിടുന്നു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഏയ്ജൽ മോഹൻ അനുവിൻ്റെ കാമുകൻ റോഷനായി എത്തുന്നു. ചിത്രീകരണം പൂർത്തിയായ ക്രൗര്യം ഉടൻ തീയേറ്ററിലെത്തും

ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്സ് ഫിലിം ഫാക്ടറി എന്നീ ബാനറിൽ, റിമെംബർ സിനിമാസ് നിർമ്മിക്കുന്ന ക്രൗര്യം സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്നു. കോ.പ്രൊഡ്യൂസർ – സുരേഷ് ഐശ്യര്യ, ഷംസീർ, ഛായാഗ്രഹണം – നഹിയാൻ, എഡിറ്റർ – ഗ്രേയ്സൺ, ഗാനരചന, സംഗീതം – അനു കുരിശിങ്കൽ, പശ്ചാത്തല സംഗീതം – രതീഷ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ബൈജു അത്തോളി, പ്രൊജക്റ്റ് ഡിസൈനർ – നിസാം ചില്ലു, കല – വിനീഷ് കണ്ണൻ, അബി അച്ചൂർ, മേക്കപ്പ് – ഷാജി പുൽപള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ – അനുകുരിശിങ്കൽ, മെജോ, അസോസിയേറ്റ് ക്യാമറ – ദേവൻ മോഹൻ, സ്റ്റിൽ – നിതിൻ കെ. ഉദയൻ, പി.ആർ.ഒ – അയ്മനം സാജൻ.

ഏയ്ഞ്ചൽ മോഹൻ, നൈറ നിഹാർ, സിനോജ് മാക്സ്, ആദിഷാൻ, ഗാവൻ റോയ്, റോഷിൽ പി രണ്ജിത്ത്, വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ,സന്തോഷ് മണ്ണൂർ എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More