Movies

നീതി – പ്രധാന വില്ലൻ വേഷത്തിൽ അയ്മനം സാജൻ.

ഡോ. ജെസി സംവിധാനം ചെയ്യുന്ന ‘നീതി’ എന്ന ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അയ്മനം സാജൻ അവതരിപ്പിക്കുന്നു. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സഖാവ് കുമാരൻ എന്ന കഥാപാത്രത്തെയാണ് അയ്മനം സാജൻ അവതരിപ്പിച്ചത്. നീതി എന്ന സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമാണിത്. ഡോ.ജെസിയുടെ നിർദ്ദേശത്തിൽ, പാലക്കാട് ലൊക്കേഷനിൽ അയ്മനം സാജൻ പങ്കെടുത്ത രംഗങ്ങൾ ചിത്രീകരിച്ചു. പ്രമുഖ എഴുത്തുകാരനായ ഡോ.ജെസിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് അയ്മനം സാജൻ സഖാവ് കുമാരനായി മാറിയത്. നീതി സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായി സഖാവ് കുമാരൻ മാറിക്കഴിഞ്ഞു. ആദ്യമാണ് ഒരു ശക്തമായ വില്ലൻ കഥാപാത്രത്തെ അയ്മനം സാജൻ അവതരിപ്പിക്കുന്നത്.

ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി.



ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്ന നീതിയുടെ കഥ, സംഭാഷണം, സംവിധാനം – ഡോ. ജെസ്സി നിർവ്വഹിക്കുന്നു. ഡി.ഒ.പി – ടി.എസ്.ബാബു, തിരക്കഥ – ബാബു അത്താണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് വി, എഡിറ്റിംഗ് – ഷമീർ, ഗാനങ്ങൾ – മുരളി എസ്.കുമാർ, അഖിലേഷ് ആർ, സംഗീതം – കൃഷ്ണപ്രസാദ്, വിഷ്ണുദാസ്, ആലാപനം – മോഹൻ കുമാർ, കൃഷ്ണപ്രസാദ്, ചാരുലത, വർഷ നന്ദിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനു പ്രകാശ്, പ്രൊഡക്ഷൻ കോർഡിനേറ്റർ – വിവേക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത്ത് സി, അസോസിയേറ്റ് ഡയറക്ടർ – വിനീഷ്, അസിസ്റ്റൻ്റ് ഡയറക്ടർ – നിരഞ്ജൻ, ആർട്ട് – മുഹമ്മദ് റൗഫ്, മേക്കപ്പ് – എയർപോർട്ട് ബാബു, ഷിബു തിരൂർ, കോസ്റ്റ്യൂം – ഉണ്ണിമായ, കോറിയോഗ്രാഫർ – അമേഷ്, രമ്യ, വിഎഫക്സ് – വൈറസ് സ്റ്റുഡിയോ, സ്റ്റിൽ – അനന്തു, ബിനു, പി.ആർ.ഒ – അയ്മനം സാജൻ, പോസ്റ്റർ ഡിസൈൻ – ഷനിൽ കൈറ്റ് ഡിസൈൻ.

ബിനോജ് കുളത്തൂർ, അയ്മനം സാജൻ, ടി.പി കുഞ്ഞിക്കണ്ണൻ, രമ്യ, ശ്രീക്കുട്ടി നമിത, വിജിഷ്പ്രഭു, വർഷാനന്ദിനി, ലതാ മോഹൻ, ആശ, രജനി, ബിനോയ്, നന്ദന, അശ്വിൻ, വൈഷ്ണവ്, സജന, അനുരുദ്ധ്, അഖിലേഷ്, അനീഷ് ശ്രീധർ, കവിത, താര, അക്ഷയ, ബേബി, ഷീന, സുചിത്ര, ഉണ്ണിമായ, റീന, ഉദയപ്രകാശൻ, ഷാനി ദാസ്, പ്രസാദ്, സിദ്ധിക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ്, ഷിബു, സന്തോഷ്, മാസ്റ്റർ ഷഹൽ, മാസ്റ്റർ ശ്രാവൺ, ലക്ഷ്മണൻ, രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു, തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു.

– അയ്മനം മീഡിയ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More