Movies

പപ്പ – ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘പപ്പ’. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും, ക്യാമറായും നിർവ്വഹിച്ച ഷിബുആൻഡ്രൂസ്, രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഡൻ എജ് ഫിലിംസും, വിൻവിൻ എന്റർടൈൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ദുൽഖർ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിൽ ആന്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു.

ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് പപ്പ പറയുന്നത്. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത്. പെട്ടെന്ന് ഒരു ദിവസം പപ്പയേയും, മമ്മിയേയും ഒറ്റയ്ക്കാക്കി അവരുടെ പൊന്നുമകൾ എവിടെയോ പോയ് മറഞ്ഞു. അതോടെ യുവ ദമ്പതികളുടെ ജീവിതത്തിൽ ഇരുൾ നിറഞ്ഞു. എവിടെയാണ് ഇവരുടെ ഓമനക്കുഞ്ഞ് പോയ് മറഞ്ഞത്? ഒടുവിൽ ആ കഥ ചുരുൾ നിവരുകയാണ്. കൊടിയ വേദനകളുടെ, പാപബോധങ്ങളുടെ ഭൂതകാലച്ചുഴിയിൽ അവർ മുങ്ങി. ഇതിൽ നിന്നൊരു മോചനം ഇവർക്കുണ്ടാവുമൊ!



വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിയ്ക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി പപ്പ എന്ന ചിത്രം മാറുമെന്ന് സംവിധായകൻ ഷിബുആൻഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും, വ്യത്യസ്തമായ അവതരണവും പപ്പ എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും.

ഗോൾഡൻ ഏജ് ഫിലിംസും, വിൻവിൻ എന്റർടൈൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന പപ്പ, ഷിബുആൻഡ്രൂസ് കഥ, ഛായാഗ്രഹണം, എന്നിവ നിർവ്വഹിയ്ക്കുന്നു. തിരക്കഥ, സംഭാഷണം – അരുദ്ധതി നായർ, ഗാനങ്ങൾ – എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം – ജയേഷ് സ്റ്റീഫൻ, ആലാപനം – സിത്താര, നരേഷ് അയ്യർ, നൈഗ സാനു, എഡിറ്റിംഗ്, കളറിംഗ് – നോബിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ – ജീവൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ – അനീജ ജോർജ്, സ്റ്റിൽ – രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ, പോസ്റ്റർ ഡിസൈൻ – ഒ.സി.രാജു, പി.ആർ.ഒ – അയ്മനം സാജൻ

അനിൽ ആന്റോ, ഷാരോൾ, വിനോഷ് കുമാർ, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More