മലയാളത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖം എന്ന ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായി. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ വി.കെ.സാബു സംവിധാനം ചെയ്യുന്നു.
ഉൾപ്രദേശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ് ആരെയും ഞെട്ടിക്കുന്ന ആ സംഭവങ്ങൾ അരങ്ങേറിയത്. ബംഗ്ലാവിൽ പ്രതാപൻ കോൺട്രാക്ടർ ഒരു ദിവസം കുടുംബസമേതം എത്തി തന്റെ മകളെയും, മകനേയും കാര്യസ്ഥനെ ഏൽപ്പിച്ചിട്ട്, പ്രതാപനും ഭാര്യയും അഡ്വക്കേറ്റിനെ കാണാനായി പട്ടണത്തിൽ പോയി. ഈ സമയത്ത് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു സൈക്കോ ബാധിച്ച യുവാവു് ബംഗ്ലാവിൽ കടന്നു കൂടുന്നു. തുടർന്ന് എല്ലാവരെയും ഞെട്ടിച്ച സംഭവപരമ്പരകളാണ് കടന്നുവന്നത്!
വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖത്തിന്റെ ചിത്രീകരണം പൂർത്തിയായി, സ്റ്റുഡിയോ വർക്കുകൾ പുരോഗമിയ്ക്കുന്നു. നായികാനായകന്മാരായി ഹരിരാജും, അക്ഷയ ഗിരീഷും എത്തുന്നു.
സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ വിൽസൻ നിർമ്മിക്കുന്ന പോർമുഖം വി.കെ.സാബു സംവിധാനം ചെയ്യുന്നു. രചന – സത്യദാസ്ഫീനിക്സ്, ക്യാമറ – ബിജുലാൽ പോത്തൻകോട്, എഡിറ്റർ – വിജിൽ, പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്ട് – ജെമിൽ മാത്യു, കല – ഭാവന രാധാകൃഷ്ണൻ, മേക്കപ്പ് – നിയാസ്, കോസ്റ്റ്യൂം – കർത്തിക്, ഡിസൈൻ – സജിത് ഒറ്റൂർ, സ്റ്റിൽ – അബി, പി.ആർ.ഒ – അയ്മനം സാജൻ
ഹരിരാജ്, അക്ഷയ ഗിരീഷ്, വിവേകാനന്ദൻ, സജീവ് സൗപർണ്ണിക, അച്ചുതൻ, ഷാജഹാൻ, അനിൽ, നയന, ആര്യ എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ