പണ്ടുകാലം മുതൽക്കു തന്നെ ഫാഷൻ ട്രെൻഡുകൾ നമ്മുടെ ഇടയിലുണ്ട്. ഒരുപക്ഷെ കാലം മാറുന്തോറും അതിലെല്ലാം മാറ്റങ്ങളും സംഭവിക്കാറുണ്ട്. ഒരുകാലത്തു ബെൽബോട്ടം പാന്റുകൾ സജീവമായിരുന്ന ഒരു കാലഘട്ടം തന്നെയുണ്ടായിരുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ. കാലക്രമേണ അവയിലും മാറ്റം വന്നു.
ഓരോ പുതിയ സ്റ്റൈൽ ഇറങ്ങുമ്പോഴും ന്യൂ ജനറേഷൻ വസ്ത്രാലയങ്ങളിൽ യുവാക്കൾ പുതിയവ തേടി ഇറങ്ങാറുണ്ട്. കൂടുതലും കോളേജ് വിദ്യാർത്ഥികളാണ്. ഓരോ കാലത്തും ഇറങ്ങുന്ന സിനിമകളും യുവാക്കളെ സ്വാധീനിക്കാറുണ്ട്. അതിലെ നായകനോ നായികയോ ഇടുന്ന വസ്ത്രങ്ങൾ, ആഭരങ്ങൾ എല്ലാം അവരെ ആകർഷിക്കാറുണ്ട്.
ഓരോ ട്രെൻഡിങ് സിനിമകൾ ഇറങ്ങുമ്പോഴും അവയിലെ ഫാഷൻ കണ്ടെത്തി തങ്ങളുടേതായ രീതിയിൽ അവതരിപ്പിക്കാൻ വസ്ത്ര നിർമ്മാണ കമ്പനികളും ശ്രദ്ധ ചെലുത്താറുണ്ട്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഋതിക് റോഷൻ എന്നിവർ ഹിന്ദി സിനിമ ലോകത്തെ ചില ഉദാഹരങ്ങൾ മാത്രം. നേരിട്ട് കിട്ടാതാകുമ്പോൾ സ്റ്റൈലിഷ് ആയ വസ്ത്രങ്ങൾ ഓൺലൈനിൽ തിരയുന്ന യുവാക്കളാണ് ഇന്ന് ഉള്ളത്. പഴയ ഒരു പ്രയോഗത്തിൽ പറയുകയാണെങ്കിൽ ‘ഉപ്പു തൊട്ടു കർപ്പൂരം വരെ‘ ഇന്ന് ഓൺലൈനിൽ ലഭ്യമാകുന്ന ഇക്കാലത്തു പ്രത്യേകിച്ചും.
ഇന്ന് കുറേകൂടി കഥ മാറി. ആരെങ്കിലും ചെയ്ത ഡിസൈനുകൾ ഉപയോഗിക്കുന്നതിനു പകരം സ്വന്തമായി (സ്വന്തം പേരോ ട്രേഡ് മാർക്കുകളോ) ഡ്രെസ്സുകളിലും തൊപ്പികളിലും ഉപയോഗിക്കുന്ന ട്രെൻഡിലേക്കു ഇന്നത്തെ യുവത്വം മാറി കഴിഞ്ഞു. ടി–ഷർട്ടുകൾ വാങ്ങി അതിൽ ബ്രെഷുകൊണ്ട് സ്വന്തം ഡിസൈനുകൾ വരച്ചും എഴുതിയും ചിലർ തയാറാക്കാറുണ്ട്.
ഇന്ന് ഒരുപാടു ഓൺലൈൻ സ്റ്റോറുകൾ ഇതിനായി ലഭ്യമാണ്. ഈ ചിന്തയിൽ നിന്നും തന്നെയാണ് മണിച്ചെപ്പും ഇങ്ങനെയൊരു സംരംഭം കൂടി തുടങ്ങിയത്.
വീട്ടിലിരുന്നു തന്നെ നമുക്ക് വേണ്ട ഡിസൈനുകൾ തിരഞ്ഞെടുത്തു ടി–ഷർട്ട്, തൊപ്പികൾ, ഗ്ലാസ്സുകൾ, കുപ്പികൾ മുതലായവ തൊട്ട് ഇന്ന് വളരെ അത്യന്താപേഷിതമായ മാസ്കുകൾ വരെ മണിച്ചെപ്പിന്റെ ഈ സ്റ്റോറിൽ ലഭ്യമാണ്. store.manicheppu.com എന്ന പേജിൽ നിങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്തു വാങ്ങാവുന്നതാണ്. കൂടാതെ ആർക്കെങ്കിലും ഗിഫ്റ്റുകൾ കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവയും ഇവിടെ ലഭ്യമാണ്. 3-4 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലിൽ എത്തിയിരിക്കും. ഇപ്പോൾ ഇന്ത്യയിൽ മൊത്തം ലഭ്യമാകുന്ന ഈ ഓൺലൈൻ സംരംഭം ഉടൻ തന്നെ ലോകമൊട്ടാകെ എത്തിക്കാനുള്ള പരിപാടികൾ തുടങ്ങിക്കഴിഞ്ഞു.
അപ്പോൾ എല്ലാവരും പുതിയ ട്രെൻഡ് ഒന്ന് പരീക്ഷിച്ചു നോക്കുകയല്ലേ?