എക്കാലത്തെയും ട്രെന്റ് സെക്ടർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഡ്രസ്സ് ആണ് ബെൽബോട്ടം പാന്റുകൾ എന്നത് നിങ്ങൾക്കെല്ലാം അറിവുള്ളതാണല്ലോ. എഴുപതുകളിൽ ലോകമാകമാനം യുവാക്കളുടെ ഹരമായിരുന്നു ബെൽബോട്ടം പാന്റുകൾ. ഹോളിവുഡ് നടൻമാർ മാത്രമല്ല, നമ്മുടെ ഇന്ത്യയിലെ സിനിമാലോകം വരെ ഒരുകാലത്തു നിറഞ്ഞു നിന്നിരുന്നു ഈ വസ്ത്ര തരംഗം. സൂപ്പർ സ്റ്റാർ അമിതാബ് ബച്ചനും, അനശ്വര നടൻ നമ്മുടെ സ്വന്തം ജയനും എല്ലാം ബെൽബോട്ടം പാന്റുകളുടെ തരംഗം യുവാക്കളിൽ എത്തിക്കുന്നതിൽ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.
ഇടക്കാലത്ത്, അതായത് തൊണ്ണൂറുകളുടെ മധ്യകാലം, ഇതിന്റെ ഒരു ചെറിയ വേർഷൻ ചെറുപ്പക്കാരിൽ വന്നിരുന്നു എന്നതാണ് വാസ്തവം. പതിയെ വീണ്ടും അപ്രത്യക്ഷമാകുകയായിരുന്നു. എന്നാൽ, ഇപ്പോഴിതാ ബെൽബോട്ടം പ്രേമികൾക്കൊരു സന്തോഷ വാർത്ത! ബെൽബോട്ടം പാന്റിന്റെ പുതുക്കിയ വേർഷൻ വീണ്ടും അവതരിപ്പിക്കുന്നു. എന്നാൽ കൂടുതലും പെൺകുട്ടികൾക്കായുള്ള പാന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ആമസോൺ ഓൺലൈൻ പർച്ചേസിലൂടെ നിങ്ങൾക്കും ഓർഡർ ചെയ്യാം. അതിനായി ഈ കോവിഡ് കാലഘട്ടത്തിൽ കടകളിൽ നേരിട്ട് പോകണമെന്നില്ല. നോക്കാം, ഇന്നത്തെ തലമുറ ബെൽബോട്ടം പാന്റിനെ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന്.
നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഡ്രെസ്സുകൾ വാങ്ങുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന പേജുകളിൽ വിസിറ്റ് ചെയ്യാവുന്നതാണ്.