Poems

മലയാളനാട് (കവിത)

വിശാഖ് ബി അഞ്ചൽ

മാതൃഭാഷയായ മലയാളം നമ്മുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സ്നേഹഭാഷയാണ്. കേരളത്തിന്റെ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും മതസൗഹാർദവും മനുഷ്യസ്നേഹവും മലയാളത്തിന്റെ മാധുര്യവും ഈ കവിതയിൽ മനോഹരമായി ആവിഷ്കരിക്കുന്നു. നമ്മുടെ നാടിന്റെ മഹത്വവും മലയാളഭാഷയുടെ സവിശേഷതകളും വിളിച്ചോതുന്ന ഈ കവിത കേരളത്തോടും മാതൃഭാഷയോടുമുള്ള സ്നേഹവും അഭിമാനവും ഓരോരുത്തരിലും നിറയ്ക്കുന്നു.

അമ്മ മലയാളം നമ്മുടെ നന്മ മലയാളം
നമ്മെയെല്ലാം ഒന്നു ചേർക്കും നല്ല മലയാളം
നല്ല വാക്കുകളും നല്ല ചിന്തകളും
നല്ല പാട്ടുകളും ചേർന്നൊരെന്റെ മലയാളം
ഈ മനോഹരമാം ഭാഷ ഉള്ളൊരു നാട്
കേര നിരകൾ നൃത്തമാടും കേരള നാട്
കേരനിരകളുമായ് പൂര പെരുമയുമായ്
പാരിലാകെ കേൾവി കേട്ടൊരു കേരളനാട്
പാവനമാകും ഭാരത മണ്ണിൻ പാദത്തിൽ
കാഞ്ചനമണി കാൽത്തളയാം എൻ്റെ പ്രിയനാട്
മാമലയുണ്ടേ അറബിക്കടലും ഇവിടുണ്ടേ
സസ്യശ്യാമള കോമളമാം എൻ്റെ പ്രിയനാട്
പതിനാലു ജില്ലകളും ഒന്നായ് ചങ്ങല പോലെ
ചേർന്നു നിൽക്കും നാടിതെൻ്റെ കേരളനാട്
സർവമതമൊന്നായ് വാണരുളുന്നോരൻ നാട്
മാനുഷർ തൻ നന്മ പൂക്കും നല്ലൊരു നാട്.

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More