
കുഞ്ഞച്ചൻ മത്തായി
കുഞ്ഞുങ്ങളുടെ കളിയും ചിരിയും ഭൂമിയുടെ ഏറ്റവും വലിയ ഉല്ലാസമാണ്. അവരുടെ നിഷ്കളങ്കമായ പുഞ്ചിരിയിൽ ജീവിതത്തിന്റെ എല്ലാ നൊമ്പരങ്ങളും അലിഞ്ഞുപോകുന്നു. ഓരോ കുഞ്ഞും ദൈവത്തിന്റെ സമ്മാനവും നാളെയുടെ പ്രതീക്ഷയുമാണെന്ന സ്നേഹസന്ദേശം പകരുന്ന മനോഹരമായ കവിത.
ഓരോ കുഞ്ഞുങ്ങളും
എന്റെ അക്ഷിയിൽ ദൈവങ്ങൾ
ഇതേ കുഞ്ഞുങ്ങളെ അറിയാത്ത
മനുഷ്യരാണ് ഭൂമിയിൽ അധികവും
എത്ര നൊമ്പരങ്ങൾ ഉണ്ടായാലും
ഇതേ, കുഞ്ഞുങ്ങളുടെ
കളിയും ചിരിയും
കണ്ടാൽ മതിയാകും
ആത്മസംതൃപ്തികൾ
മനസ്സിൽ വിരിയും
ഓരോ കുഞ്ഞുങ്ങളും
ഭൂമിയുടെ ഉല്ലാസമാണ്
ഇവരെല്ലെങ്കിൽ ഉർവ്വി
ഉറങ്ങിപ്പോകും
#malayalam #poem #literacy #reading #online #magazines #writing #magazine #online
