
വിജയാ വാസുദേവൻ
ആവർത്തിച്ചു വരുന്ന പദങ്ങൾ കവിതയിൽ നിന്നും കണ്ടെത്തൂ.
പിരി പിരി വള്ളിയിൽ
തുരുതുരെ പൂക്കൾ
നിരനിരയായി
വിരിയും നേരം,
തെരു തെരെ തുമ്പികൾ
വരിവരിയായി
ചുകചുകെയുള്ളൊരു
മിനുമിനു ഇതളിൻ,
തുടു തുടു കവിളിൽ
തണു തണെയുള്ളൊരു
മുത്തം നൽകി,
കറു കറെയുള്ളൊരു
രാത്രിയിൽ വേഗം
ചെറുചിരിയോടെ
പറ പറന്നകന്നു.
#malayalam #poem #literacy #reading #online #magazines #writing #magazine #online
