വിട പറയാതെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളംഅബാദ് പ്ലാസ ഹോട്ടലിൽ നടന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. എസ്.പി ബാലസുബ്രമണ്യത്തിന്റെ മകൻ എസ്.പി. ചരൺ ഒരു വ്യത്യസ്ത ഗാനം ആലപിക്കുന്നു എന്നതാണ് പ്രത്യേകത. മാതംഗി അജിത്ത് കുമാറാണ് മറ്റൊരു ഗായിക.എ.കെ.ബി. മൂവി ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ രചന, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാന രചന ലിയോൺസൈമൺ, സംഗീതം നാരായണൻ ആർ. മേനോൻ എന്നിവർ നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും.

വില്ലജ് ഓഫീസിൽ ജോലി ചെയ്യുന്ന ഗോപൻ ഭാര്യ സിന്ധു കൊച്ചുമകൻ അബ്ജിത്ത് എന്നിവർ അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം.

എ.കെ.ബി. മൂവി ഇന്റർനാഷണലിന് വേണ്ടി, എ.കെ.ബി കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് വിട പറയാതെ. ക്രീയേറ്റീവ് ഹെഡ് – മമ്മി സെഞ്ച്വറി, ക്യാമറ – ഷെട്ടി മണി, എഡിറ്റർ – ഷിബു പി.എസ്, ഗാന രചന – ലിയോൺസൈമൺ, സംഗീതം – നാരായണൻ ആർ. മേനോൻ, ആലാപനം – എസ്.പി. ചരൺ, മാതംഗി അജിത്ത്കുമാർ, -അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ആർട്ട് – വിനോദ് മാധവൻ, ലെയ്സൺ ഓഫീസർ – സെബി ഞാറക്കൽ, എഫക്സ് – ബെർലിൻ മൂലം പിളളി, ഡി.ഐ – അലക്സ് വർഗീസ്, ആർ.ആർ, ബി.ജി.എം – ജോയ് മാധവ്, മേക്കപ്പ് – വിജയൻ കേച്ചേരി, അഷ്റഫ്, കോസ്റ്റും – അബ്ബാസ് പാണാവള്ളി, സ്റ്റിൽ – ഷാബു പോൾ, ഡിസൈൻ – ഷാനവാസ്, പി.ആർ.ഒ – അയ്മനം സാജൻ.

ആഷിക്, സ്ഫടികം ജോർജ്, സാജു കൊടിയൻ, ടിഷ, രുവൻ, അജീഷ് കൃഷ്ണ, വീണ, നിധീഷ സിന്ധു എന്നിവർ അഭിനയിക്കുന്നു. ചിത്രം ഉടൻ തീയേറ്ററിലെത്തും.
അയ്മനം സാജൻ
