MusicSongs

സുന്ദര ഗാനങ്ങളുമായി ‘അവഞ്ചേഴ്‌സ്’ ഓഡിയോ പ്രകാശനം നടന്നു

സുന്ദര ഗാനങ്ങളുമായി അവഞ്ചേഴ്‌സ് എന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഒരുങ്ങുന്നു. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി, പവൻ കുമാർ എന്നിവർ നിർമിച്ച്, മെഹമൂദ് കെ. എസ് സംവിധാനം ചെയ്യുന്ന “അവഞ്ചേസ് ” എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ഗോകുലം പാർക്ക്‌ ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്നു. പ്രസിദ്ധ നിർമ്മാതാവ് സിയാദ് കൊക്കർ, ഗാനരചയിതാവ് ആർ.കെ. ദാമോദരൻ, സംഗീത സംവിധായകൻ ഇഖ്നേഷ്യസ്, സംവിധായകൻ കണ്ണൻ താമരക്കുളം എന്നിവർ ചേർന്നു പ്രകാശന കർമ്മം നിർവഹിച്ചു. പ്രമുഖ സിനിമാ പ്രവർത്തകരും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വ്യത്യസ്തമായ ക്രൈം ത്രില്ലർ ചിത്രമായ ‘അവഞ്ചേഴ്സ് ‘ എന്ന സിനിമയുടെ ചിത്രികരണം പൂർത്തിയായി. ചിത്രത്തിൽ റഫീഖ് ചൊക്ലി, നിമിഷബിജോ, ശ്രീപതി, ജീവ, ശിവൻദാസ് , രോഹിത്, ഉദയേഷ്, ബിലാൽ, ശരത്, ജ്യോതിഷ് മട്ടന്നൂർ, സലിം ബാബ, ശ്രീധർ, സെബി ഞാറക്കൽ, വിജയൻ കോടനാട്, ഇസ്മായിൽ മഞ്ഞാലി, ഷാജഹാൻ, മാഹിൻ, സജീദ് പുത്തലത്, റസാഖ് ഗുരുവായൂർ, അലീന ബിൻസൺ, അമ്പിളി, സരിത, ഗ്രേഷ്യ അരുൺ, ബേബി ഹൃദ്യ ഷാജി തുടങ്ങി നിരവധി താരങ്ങൾ അണി നിരക്കുന്നു.



സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി, പവൻകുമാർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം – മെഹമൂദ് കെ.എസ്, ഡി.ഒ.പി – ഷെട്ടി മണി, സംഭാഷണം – സുനിൽ പുല്ലോട്, ഷിബു പുല്ലോട്, സംഗീതം – ബാഷ് ചേർത്തല, എഡിറ്റർ – മനോജ് ബുഗ്ലു, മേക്കപ്പ് – സുധാകരൻ പെരുമ്പാവൂർ, ആർട്ട്‌ – ഗ്ലാട്ടൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ – നിധീഷ് മുരളി, കോസ്റ്റും -അബ്ബാസ് പാണവള്ളി, എഫക്ട് – ഷിജു നിഖിൽ, റീ റെക്കോർഡിങ് – ജോയ് മാധവ്, ഡി.ഐ – ദീപക് ലീല മീഡിയ, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – എച്ച്.ആർ.മൂവീസ്. മാർച്ച് മാസം ചിത്രം തീയേറ്ററിൽ എത്തും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More