Articles

വിട പറയാതെ – വില്ലേജ് ഓഫീസറിന്റെ സംഭവ ബഹുലമായ കഥ. ചിത്രീകരണം പൂർത്തിയായി.

വില്ലേജ് ഓഫീസറിന്റെ സംഭവ ബഹുലമായ കഥ അവതരിപ്പിക്കുകയാണ് വിട പറയാതെ എന്ന ചിത്രം. എ.കെ.ബി. മൂവി ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ രചന, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പെരുമ്പാവൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.

വില്ലജ് ഓഫീസിൽ ജോലി ചെയ്യുന്ന ഗോപനും, ഭാര്യ സിന്ധുവും, കൊച്ചുമകൻ അബ്ജിത്തും അടങ്ങുന്ന കൊച്ചു കുടുംബം. വീടായിരുന്നു ഗോപന്റെ സ്വർഗ്ഗം.



ഓഫീസ് വിട്ടാൽ ഗോപൻ നേരെ വീട്ടിലെത്തും, ഞായറാഴ്ചകളിൽ കുടുംബവുമായി പുറത്തു പോകും. പുറത്തു നിന്ന് ഭക്ഷണം കഴിച്ച്, പാർക്കിലും കറങ്ങി സിനിമയും കാണും. അങ്ങനെ കുടുംബ ജീവിതം  സന്തോഷകരമായി മുമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു. ആയിടെ വില്ലേജ് ഓഫീസിൽ പുതുതായി ഒരു പെൺകുട്ടി ചാർജെടുത്തു. രജനി എന്നായിരുന്നു അവളുടെ പേര്. സുന്ദരിയായിരുന്നു അവൾ. വന്ന അന്നു മുതൽ ഗോപനോട് ഒരു അടുപ്പം തോന്നി അവൾക്ക്.  ഗോപനും ക്രമേണ അവളുടെ സ്നേഹവലയത്തിൽ പെട്ടു. ഓഫീസിൽ ഇതൊരു ചർച്ചയായി. ഇതറിഞ്ഞ സിന്ധു അന്നു മുതൽ മനോവിഷമത്തിലായി. മകൻ അഭിജിത്തിന്റെ കാര്യം ഓർത്തു സിന്ധു എല്ലാം സഹിച്ചു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ഗോപന്റെ കൂട്ടുകാരൻ രാജു സിന്ധുവിനെ ഒരു വിവരം അറിയിക്കുന്നു. പിന്നീട് നടന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

എ.കെ.ബി. മൂവി ഇന്റർനാഷണലിന് വേണ്ടി, എ.കെ.ബി കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് വിട പറയാതെ. ക്രീയേറ്റീവ് ഹെഡ് – മമ്മി സെഞ്ച്വറി, ക്യാമറ – ഷെട്ടി മണി, എഡിറ്റർ – ഷിബു പി.എസ്, ഗാന രചന – ലിയോൺ സൈമൺ, സംഗീതം – നാരായണൻ ആർ. മേനോൻ, ആലാപനം – എസ്.പി. ചരൺ, മാതംഗി അജിത്ത്കുമാർ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ആർട്ട് – വിനോദ് മാധവൻ, ലെയ്സൺ ഓഫീസർ – സെബി ഞാറക്കൽ, എഫക്സ് – ബെർലിൻ മൂലം പിളളി, ഡി.ഐ – അലക്സ് വർഗീസ്, ആർ.ആർ, ബി.ജി.എം – ജോയ് മാധവ്, മേക്കപ്പ് – വിജയൻ കേച്ചേരി, അഷ്റഫ്, കോസ്റ്റും – അബ്ബാസ് പാണാവള്ളി, സ്റ്റിൽ – ഷാബു പോൾ, ഡിസൈൻ – ഷാനവാസ്, പി.ആർ.ഒ – അയ്മനം സാജൻ.



ആഷിക്, സ്ഫടികം ജോർജ്, സാജു കൊടിയൻ, ടിഷ, രുവൻ, അജീഷ് കൃഷ്ണ, വീണ, നിധീഷ സിന്ധു എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More