
നവ്യ
പണ്ട് പണ്ട് തംബുരു എന്ന കുട്ടിയും കുടുബവും ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു. അവർ ഒരു ഷെഡ്ഡിലാണ് താമസിക്കുന്നത്.
തംബുരു അവളുടെ കൂട്ടുകാരികളുടെ വീടൊക്കെ കാണുമ്പോൾ ചിന്തിക്കും എനിക്കും ഒരു ചോർന്ന ഒലിക്കാത്ത വീടുണ്ടെങ്കിൽ. മറ്റുള്ളവരുടെ വീടൊക്കെ പകുതിയും കോൺക്രിറ്റ് ചെയ്തതും ഇന്റർലോക്ക് പാകിയതുമായ വീടുകൾ ആയിരിക്കും.
‘താൻ പഠിച്ച് ജോലിയൊക്കെ വാങ്ങി സ്വന്തമായി ഒരു കൊച്ചു വീടുണ്ടാക്കും’ എന്നായിരുന്നു തംബുരുവിന്റെ ആഗ്രഹം.
അങ്ങനെ വർഷങ്ങൾ കടന്നുപോയി. അവൾ പഠിച്ചു ജോലി നേടി. ഒരു വീടു ഉണ്ടാക്കുകയും ചെയ്തു.
ഓരോ മഴ പെയ്യുമ്പോഴും കഴിഞ്ഞുപോയ മഴയുള്ള രാത്രികൾ അവൾ ഓർക്കും..
