2024 ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ, “ഇൻ ദ നെയിം ഓഫ് സച്ചിൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്നു. ചലച്ചിത്രതാരവും, ബിസ്സിനസ്മാനുമായ സച്ചിൻ ആനന്ദ് ആണ് റിലീസിംഗ് കർമ്മം നിർവ്വഹിച്ചത്.

കളേഴ്സ് ഓഫ് യൂനിവേഴ്സിനുവേണ്ടി ശ്യാം പ്രസാദ് ചിത്രം നിർമ്മിക്കുന്നു. ഡി.ഒ.പി – നിഥിൻ ഭഗത്, ഗാനരചന – കെ.ജയകുമാർ,ഡി.ബി.അജിത്ത്, സംഗീതം – ജോസി ആലപ്പുഴ, എഡിറ്റർ-സച്ചിൻ സത്യ, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, ആർട്ട് – ബാബു കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രതീഷ് ഷൊർണ്ണൂർ, അസോസിയേറ്റ് ഡയറക്ടർ – സോനാ ജയപ്രകാശ്, അസിസ്റ്റന്റ് ഡയറക്ടർ – ഹരിത ഉണ്ണിത്താൻ, കോസ്റ്റ്റ്റ്യൂം – സുനിൽ റഹ്മാൻ, സൗണ്ട് ഡിസൈൻ – ഷൈൻ ബി.ജോൺ, സ്റ്റിൽ – അമിത് ഷാൻ, മീഡിയ ഡിസൈൻ – പ്ലാൻ ബി, പി.ആർ.ഒ – അയ്മനം സാജൻ.
പ്രമുഖ നടീനടന്മാരും, പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. അങ്കമാലിയിലും പരിസരങ്ങളിലുമായി ഫെബ്രുവരി മാസം ചിത്രീകരണം ആരംഭിക്കും.
അയ്മനം സാജൻ
