നിങ്ങൾ തയ്യാറാക്കിയ കഥ, കവിത, മറ്റു ലേഖനങ്ങൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ മണിച്ചെപ്പിലൂടെ മറ്റുള്ളവരിൽ എത്തിക്കാൻ ഒരു അവസരം. പക്ഷെ, നിങ്ങൾ അയയ്ക്കുന്ന സൃഷ്ടിയിൽ രാക്ഷ്ട്രീയം, മതം എന്നിവയെ ആക്ഷേപിക്കുന്ന തരത്തിൽ ഉള്ളതാവരുത്.
*നിബന്ധനകൾ (Terms and Conditions):
-
- നിങ്ങൾ അയയ്ക്കുന്ന സൃഷ്ടികൾ മറ്റു പ്രസിദ്ധീകരങ്ങളിലോ, ഓൺലൈൻ മാധ്യമങ്ങളിലോ വന്നിട്ടുള്ളവ ആകരുത്.
- നിങ്ങൾ അയയ്ക്കുന്ന സൃഷ്ടികളിൽ ഉചിതമായ മാറ്റം വരുത്താനുള്ള അധികാരം മണിച്ചെപ്പിന്റെ എഡിറ്റോറിയലിന് ഉണ്ട്.
- നിങ്ങൾ അയയ്ക്കുന്ന കഥകൾക്ക് അനുബന്ധമായ ചിത്രങ്ങൾ നിർബന്ധമില്ല.
- കുട്ടികൾ അയയ്ക്കുന്ന സൃഷ്ടിയാണെങ്കിൽ അത് അവരുടെ രക്ഷകർത്താക്കളുടെ അറിവോടു കൂടിയുള്ളതായിരിക്കണം.
- നിങ്ങൾ അയയ്ക്കുന്ന കഥകൾ ചിലപ്പോൾ ചിത്രകഥാ രൂപത്തിലും മണിച്ചെപ്പിൽ വരുന്നതായിരിക്കും.
- നിങ്ങൾ അയയ്ക്കുന്ന സൃഷ്ടികൾ രാക്ഷ്ട്രീയം, മതം, വ്യക്തികൾ മുതലായവയെ ആക്ഷേപിക്കുന്ന തരത്തിൽ ഉള്ളതാവരുത്.
- ഓൺലൈൻ ഫോം പൂരിപ്പിച്ചു സൃഷ്ടികൾ അയയ്ക്കാൻ കഴിയാത്തവർക്ക് മണിച്ചെപ്പിന്റെ [email protected] എന്ന ഇമെയിൽ അഡ്രസിലും അയയ്ക്കാവുന്നതാണ്. പക്ഷേ, അവ മേൽവിലാസം, ബന്ധപ്പെട്ട ഫോൺ നമ്പറുകൾ എന്നിവയോടു കൂടിയുള്ളതാകണം.
- നിങ്ങൾ അയച്ചു തരുന്ന നോവലുകൾ ഒഴികെയുള്ള കഥകളും മറ്റു ലേഖനങ്ങളും കൂടുതൽ നീണ്ടു പോകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
- നിങ്ങൾ അയയ്ക്കുന്ന സൃഷ്ടികൾ അടുത്ത ലക്കത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നാൽ വരും ഭാഗങ്ങളിൽ ഉൾപ്പെടുത്താൻ പരമാവധി ഞങ്ങൾ ശ്രമിക്കുന്നതാണ്.
- നിങ്ങൾ അയയ്ക്കുന്ന സൃഷ്ടികൾ മണിച്ചെപ്പിന്റെ അനുബന്ധ പ്ലാറ്റ്ഫോമുകളിൽ ഉൾപ്പെടുത്താനുള്ള അധികാരം മണിച്ചെപ്പിന് ഉണ്ടായിരിക്കുന്നതാണ്.
- അയയ്‌ക്കേണ്ട സൃഷ്ടികളെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അത് കമന്റ് ബോക്സിലോ മണിച്ചെപ്പിന്റെ ഇമെയിൽ അഡ്രസ്സിലോ എഴുതി അറിയിക്കാവുന്നതാണ്.
- മണിച്ചെപ്പിൽ പ്രസിദ്ധീകരിച്ച നിങ്ങളുടെ സൃഷ്ടികളിൽ പിന്നീട് എന്തെങ്കിലും ഗുരുതരമായ പോരായ്മകൾ മറ്റുള്ളവർ വഴിയോ ഏതെങ്കിലും പ്രസ്ഥാനം വഴിയോ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അവ എഡിറ്റു ചെയ്യുന്നതിനോ സൃഷ്ടികൾ മൊത്തത്തിൽ നീക്കം ചെയ്യുന്നതിനോ മണിച്ചെപ്പിനു അധികാരം ഉണ്ടായിരിക്കുന്നതാണ്.