Movies

ശ്രീനിവാസൻ പ്രധാന വേഷത്തിൽ – ലൂയിസ് ആരംഭിക്കുന്നു.

ശ്രീനിവാസൻ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ശ്രീനിവാസൻ വ്യത്യസ്തമായ ഗററപ്പിൽ എത്തുന്ന ലൂയിസ്, കോട്ടുപള്ളിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ റ്റിറ്റി എബ്രഹാം കോട്ടുപള്ളിൽ നിർമ്മിക്കുന്നു. കഥയും, സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവ്വഹിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂയിസ്. വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ലൂയിസ് പ്രേക്ഷകന് പുതിയ അനുഭവമായിരിക്കും.

തിരക്കഥ, സംഭാഷണം – മനു ഗോപാൽ, ക്യാമറ – ആനന്ദ് കൃഷ്ണ, സംഗീതം – ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന – മനു മൻജിത്ത്, ഷാബു ഉസ്മാൻ, ആലാപനം – നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ – മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം – ജാസി ഗിഫ്റ്റ്, ആർട്ട് – സജി മുണ്ടയാട്, മേക്കപ്പ് – പട്ടണം ഷാ, വസ്ത്രാലങ്കാരം – രവികുമാരപുരം, ത്രിൽസ് – ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ – ഹസ്മീർ അരോമ, ഫിനാൻസ് കൺട്രോളർ – മനു വകയാർ, അസോസിയേറ്റ് ഡയറക്ടർ – ഗാന്ധിക്കുട്ടൻ, കോറിയോഗ്രാഫി – ജയ്, സ്റ്റിൽ – ശാലു പ്രകാശ്, പി.ആർ.ഒ – അയ്മനം സാജൻ.

ശ്രീനിവാസൻ, സായ്കുമാർ, ജോയി മാത്യൂ, മനോജ് കെ ജയൻ, ഡോ.റൂണി അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവർഗ്ഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവർ അഭിനയിക്കുന്നു. മാർച്ച് ആദ്യവാരം വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ലൂയിസിന്റെ ചിത്രീകരണം ആരംഭിക്കും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More