Movies

സമം – ബാബു തിരുവല്ല ചിത്രം ആരംഭിക്കുന്നു

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ, മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല, ഒരു ഇടവേളയ്ക്ക് ശേഷം രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘സമം’.

സിംഫണി ക്രീയേഷൻസിനു വേണ്ടി ബാബു തിരുവല്ല തന്നെ നിർമ്മിയ്ക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ 15-ന് തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിക്കും.

ക്യാമറ – ഉണ്ണി മടവൂർ, പശ്ചാത്തല സംഗീതം – ഇഷാൻ ദേവ് ,കല – പ്രദീപ്, പി.ആർ.ഒ – അയ്മനം സാജൻ. മനോജ് കെ.ജയൻ, അശോകൻ, പുത്തില്ലം ഭാസി, കാർത്തിക് ശങ്കർ, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More