30.8 C
Trivandrum
April 25, 2024
Movies

ചിത്രാംബരി – സ്ക്രിപ്റ്റ് പൂജ മൂകാംബികയിൽ. പൂജ അമ്മ ഓഫീസിൽ.

പഴയകാല ക്യാംപസ് ജീവിതവും, പ്രണയവും, വിരഹവും കലർന്ന വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ചിത്രാംബരി എന്ന ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തിൽ നടന്നു. മുഖ്യ തന്ത്രി ഡോ.രാമചന്ദ്രഅടിയ ആണ് പൂജിച്ച സ്ക്രിപ്റ്റ് കൈമാറിയത്. എൻ.എൻ.ബൈജു, ശരദ് സദൻ, ഗാത്രി വിജയ്, സുധാസദൻ, സുബിൻ സദൻ, പ്രമോദ് നെടുമങ്ങാട്, സദാനന്ദൻ, വിഷ്ണു നമ്പൂതിരി, മഞ്ജു ജി. കുഞ്ഞുമോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചിത്രത്തിൻ്റെ പൂജ ഏപ്രിൽ 17-ന് അമ്മ ഓഫീസിൽ നടക്കും. എം. ആർട്ട്സ് മീഡിയയുടെ ബാനറിൽ ശരത്ത് എസ്.സദൻ നിർമ്മിക്കുന്ന ഈ ചിത്രം എൻ.എൻ ബൈജു സംവിധാനം ചെയ്യുന്നു. പുതുമുഖ നടൻ ശരത് സദൻ നായകനായി വേഷമിടുന്ന ചിത്രത്തിൽ ഗാത്രി വിജയ് ആണ് നായിക. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നതും ഗാത്രി വിജയ് ആണ്.

എം. ആർട്ട്സ് മീഡിയയുടെ ബാനറിൽ ശരത്ത് എസ് സദൻ നിർമ്മിക്കുന്ന ചിത്രാംബരി എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ – ഗാത്രി വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രമോദ് നെടുമങ്ങാട്, ഡി.ഒ.പി – ജോയി, ഗാനരചന -ഡി.ബി അജിത്, പി.ജി.ലത, സംഗീതം – ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ്, പശ്ചാത്തല സംഗീതം – ജോസി ആലപ്പുഴ, മേക്കപ്പ് – ബിനു കേശവ്, പി.അർ.ഒ – അയ്മനം സാജൻ



ലെന, ഗാത്രി വിജയ്, ശ്രീജിത്ത് രവി, ശരത്ത് സദൻ, ശിവജി ഗുരുവായൂർ, ജയൻ ചേർത്തല, സുനിൽ സുഗത, പ്രമോദ് നെടുമങ്ങാട്, മഞ്ജു ജി.കുഞ്ഞുമോൻ, വി.മോഹൻ, സീമ ജി.നായർ, അംബിക മോഹൻ, രാജേഷ് കോബ്ര, ജീവൻ ചാക്ക, സുബിൻ സദൻ, അഭിജോയ്, അജയ്കുമാർ പുരുഷോത്തമൻ, രതീഷ്, സാരംഗി വി മോഹൻ, വേണു അമ്പലപ്പുഴ, ജാനകി ദേവി, എന്നിവർ അഭിനയിക്കുന്നു. ചിത്രീകരണം, അമ്പൂരി, വയനാട്, പരുന്തുംപാറ, മുണ്ടക്കയം എന്നിവിടങ്ങളിലായി ആരംഭിക്കും .

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More