Movies

തത്സമ തദ്ഭവ – ഗംഭീര സസ്പെൻസ് ത്രില്ലർ ചിത്രം തീയേറ്ററിലേക്ക് .

ഇൻസ്പെക്ടർ വിക്രം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജുൽ ദേവരാജ് അഭിനയിക്കുന്ന ഗംഭീര സസ്പെൻസ് ത്രില്ലർ ചിത്രം, തത്സമ തദ്ഭവ തീയേറ്ററിലെത്തുന്നു. അൻവിറ്റ് സിനിമാസിനു വേണ്ടി വിശാൽ ആത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മേഘ്ന രാജ് ആണ് നായിക.

2004 ലെ ഒരു മെയ്മാസ രാത്രിയിൽ അരിക, തൻ്റെ ഭർത്താവ് സൻജയിനെ കാൺമാനില്ലെന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ, ഒരു മിസ്സിംങ് കംപ്ലയിൻ്റ് കൊടുക്കുന്നു. തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നു. തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ, സഞ്ജയിൻ്റെ തീരോധാനം ദുരൂഹമായി അവശേഷിച്ചു. പതിനെട്ടു വർഷങ്ങൾക്ക് ശേഷം, സഞ്ജയിൻ്റെയും, അരികയുടേയും മകൾ നിധി, തൻ്റെ അച്ഛൻ്റെ തീരോധാനത്തിൻ്റെ, പഴയ കേസ് ഫയലുകൾ തേടി പോകുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അവൾക്ക് ലഭിച്ചത്. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങൾ പ്രേക്ഷകർക്ക് ഒരു വിരുന്നാക്കി മാറ്റിയിരിക്കുകയാണ് സംവിധായകൻ.



സസ്പെൻസിന് പ്രാധാന്യം കൊടുത്തുകൊണ്ട്, ദൃശ്യം മോഡൽ ത്രില്ലർ ചിത്രമാണ് തത്സമ തദ്ഭവ. കന്നടയിലും, മലയാളത്തിലും ഒരുക്കിയിരിക്കുന്ന തത്സമ തദ്ഭവ സൻഹ ആർട്സ് തീയേറ്ററിലെത്തിക്കും.

എസ്.ജെ.പ്രൊഡക്ഷൻസിനു വേണ്ടി ജോസ് ദേവസ്യ, സെബി ഞാറയ്ക്കൽ എന്നിവർ നിർമ്മിക്കുന്ന ദ ബേണിംഗ് ഗോസ്റ്റ് എ.കെ.ബി കുമാർ രചന, സംവിധാനം നിർവ്വഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – മെഹമ്മൂദ് കെ.എസ്, ഡി.ഒ.പി – ഷെട്ടി മണി, ആർട്ട് – കെ.കെ.ബിജു, ബി.ജി.എം – ജോയി മാധവ്, ഡി.ഐ അലക്സ് വർഗീസ്, മേക്കപ്പ് – ജയൻ എരുവേശി, കോസ്റ്റൂമർ – ദേവകുമാർ കീഴ്മാട്, എഫക്റ്റ് – ബെർലിൻമൂലം പള്ളി, പ്രൊഡക്ഷൻ കൺട്രോളർ -നിധീഷ് മുരളി, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, സ്റ്റിൽ – സാബു പോൾ, പി.ആർ.ഒ – അയ്മനം സാജൻ

അൻവിറ്റ് സിനിമാസ് നിർമ്മിക്കുന്ന തത്സമ തദ്ഭവ, വിശാൽ ആത്രേയ രചന സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി – ശ്രീനിവാസ്, എഡിറ്റർ -രവി ആരാധ്യ, സംഗീതം – വാസുകി വൈഭവ്, പി.ആർ.ഒ – അയ്മനം സാജൻ, ഡിസൈൻ – ഷനിൽ കൈറ്റ് ഡിസൈൻ, വിതരണം – സൻഹ ആർട്സ് റിലീസ്.

പ്രജുൽ ദേവരാജ്, മേഘ്ന രാജ്, ദേവരാജ് എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More