Articles

മണിച്ചെപ്പിന്റെ എഴുത്തുകാർ – ചന്തിരൂർ താഹ

ചെറിയവർക്ക് വേണ്ടിയുള്ള വലിയ എഴുത്തിൽ മൂന്നര പതിറ്റാണ്ട് പിന്നിട്ട് – മണിച്ചെപ്പിലേയ്ക്ക് കഥകളും, കവിതകളും, മറ്റ് രചനകളും അയച്ച എഴുത്തുകാരെ കുറിച്ചുള്ള ലേഖനം ആണ് “മണിച്ചെപ്പിന്റെ എഴുത്തുകാർ” എന്ന പേരിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചെപ്പിന്റെ നിരവധി ലക്കങ്ങളിൽ കുട്ടികൾക്ക് വേണ്ടിയുള്ള രചനകൾ  എഴുതി അയച്ചു തന്ന ചന്തിരൂർ താഹയാണ് ഇന്നത്തെ എഴുത്തുകാരൻ. 

ചെറിയവർക്ക് വേണ്ടിയുള്ള വലിയ എഴുത്തിൽ മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ് ബാലസാഹിത്യകാരൻ ചന്തിരൂർ താഹ, കുട്ടികൾക്ക് മുഴുവൻ വെളിച്ചം വിതറുന്ന വലിയൊരു എഴുത്തുകാരൻ.

പതിനഞ്ചാം വയസ്സിൽ ആദ്യ കഥ തത്തമ്മയിൽ പ്രസിദ്ധീകരിച്ചു കൊണ്ട് കുട്ടിയെഴുത്തിന് തുടക്കം കുറിച്ചു. പിന്നിട് കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ കുട്ടികളുടെ മാസികയിലും നിരന്തരം എഴുതുന്നു.



കുട്ടികൾക്ക് വായിച്ച് രസിക്കാനും, പഠിക്കാനും ആടാനും, തുള്ളിക്കളിക്കാനും ഉതകുന്ന മനോഹരമായ രചനകളാണ് താഹയുടെ തൂലികയിൽ നിന്നും ഉതിർന്നു വീഴുന്നത്.

ബാലരമ, ബാലഭൂമി, തളിര്, യുറീക്ക, കുട്ടികളുടെ ദീപിക, തത്തമ്മ, മയിൽപ്പിലി, ബാലകുസുമം, കുരുന്നുകൾ, മണിച്ചെപ്പ്, മിന്നാമിന്നി, കളിക്കുടുക്ക, മാജിക്ക് സ്റ്റേറ്റ്, തുടങ്ങി മറ്റ് പത്രങ്ങളുടെയും, മാസികകളുടെയും കുട്ടി പ്പേജുകളിലും താഹ എഴുതി വരുന്നു.

കേരളത്തിലെ വിവിധ പ്രസാധകർ 25 പുസ്തകങ്ങൾ പുറത്തിറക്കി. മലയാള ബാലസാഹിത്യ രംഗം ഇന്ന് സമ്പന്നമാണ്. കുട്ടികളുടെ മനസ്സറിഞ്ഞ് രചന നിർവഹിക്കുന്നവർ വളരെ ചുരുക്കവും.

പുതിയ കാലവും, മാറുന്ന ബാല്യവും എഴുത്തുകാർക്കിന്ന് ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് താഹ പറയുന്നു. പ്രകൃതിയും കുട്ടികളും, തമ്മിലുള്ള ബന്ധവും, സ്നേഹവും, കരുണയും നന്മയും പരിസ്ഥിതിയുടെ പ്രാധാന്യവും ഗൃഹാന്തരീക്ഷത്തിന്റെ മാറ്റവുമൊക്കെ പുതുപുത്തൻ രചനകളായി കുട്ടികളിലേക്ക് എത്തേണ്ടിയിരിക്കുന്നുവെന്ന് താഹ ഉറച്ചു വിശ്വസിക്കുന്നു.

‘കുട്ടികൾ ഉള്ള ഇടമാണ് സ്വർഗം അവർക്ക് വേണ്ടി എഴുതാൻ കഴിയുക ഭാഗ്യവും സിദ്ധിയുമാണെന്നാണ് താഹയുടെ ഭാഷ്യം’.



ചെറുതും, വലുതുമായ അനേകം പുരസ്ക്കാരങ്ങളും താഹയെ തേടിയെത്തി. ‘അപ്പുണ്ണി രാജാവ്’ എന്ന ബാലനോവൽ ശ്രദ്ദേയമായ ഒരു കൃതിയാണ്. നിഷ്ക്കളങ്ക ബാല്യവും സ്നേഹവും, സഹാനുഭൂതിയും നിറഞ്ഞ് നിൽക്കുന്ന ഒരു ബാല്യത്തിന്റെ കഥ പറയുകയാണ് അപ്പുണ്ണി രാജാവ് എന്ന ബാലനോവലിലൂടെ.

ആകാശവാണിയിൽ നിരന്തരം കത്തുകൾ എഴുതിയും ബാലരംഗത്തിൽ കുട്ടികളുമൊത്ത് പരിപാടികൾ അവതരിപ്പിച്ചും എഴുത്തു വഴികളെ സമ്പന്നമാക്കുന്നുണ്ട് ഈ എഴുത്തുകാരൻ.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചന്തിരൂർ സ്വദേശിയാണ്. എഴുത്തിന് പുറമേ സീഫുഡ്ഡിൽ സൂപ്പർവൈസറായി ജോലിയും ചെയ്യുന്നു.

കുഞ്ഞുമുഹമ്മദ്-ഹവ്വാ ഉമ്മയുടെ മകനാണ്. ഭാര്യ റൈഹാനത്ത്. ഏക മകൾ – ഹന ഫാത്തിമ.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More