ഇരുട്ടത്ത് ഇരുന്നപ്പോള്‍ (ചെറുകഥ)
രാത്രിയില്‍ പെട്ടെന്നാണ് കാറ്റും മഴയും വന്നത്. പുറത്ത് മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അപ്പൊഴേ വിചാരിച്ചതാണ് കറന്‍റ് പോകുമെന്ന്. സാധാരണ വൈദ്യുതി പോയാല്‍ ഉടന്‍ തന്നെ വരാറുണ്ട്. രണ്ടു മൂന്നു പ്രാവശ്യം...