33.8 C
Trivandrum
January 26, 2025
MusicSongs

നാല്‍പ്പത് വയസ്സുകളിലെ സ്ത്രീ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന Women@ Forty ശ്രദ്ധ നേടുന്നു

നാൽപ്പത് വയസ്സിലെത്തുന്ന സ്ത്രീയുടെ ശരീരത്തിനും മനസ്സിനും ഒരു പാട് മാറ്റങ്ങളുണ്ടാകും. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള കാലമാണിത്. ഒരോ നിമിഷവും കുടുംബത്തിന് വേണ്ടി മാറ്റി വെയ്ക്കുന്ന, അവൾ, ആർത്തവത്തിന്റെയും, ആർത്തവ വിരാമത്തിന്റെയും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. അവളെ ഒന്ന് കേൾക്കാൻ പോലും, സ്വന്തം കുടുംബാംഗങ്ങൾക്ക് സമയമില്ല…അവളെ മനസിലാക്കാൻ, ഒന്ന് ചേർത്ത് പിടിക്കാൻ…. ആരുമില്ല. ഈ വിവരങ്ങൾ, വുമൺ@ ഫോർട്ടി എന്ന മ്യൂസിക്കൽ സ്റ്റോറിയിലൂടെ അവതരിപ്പിക്കുകയാണ്, സ്മിത സതീഷ് എന്ന സംവിധായിക.

അന്താരാഷ്ട്ര ആർത്തവ വിരാമദിനത്തിൽ പുറത്തിറക്കിയ women@Forty എന്ന മ്യൂസിക്കൽ സ്റ്റോറി, ഉപാസന പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻകുമാർ, ഗീത മോഹൻ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ചു. സംവിധായകയും, പ്രശസ്ത സൈക്കോളജിസ്റ്റും കൂടിയായ സ്മിത സതീഷിന്റെ യു ട്യൂബ് ചാനലായ ”സ്മിത സതീഷ് ” ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഈ ആൽബത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – സ്മിത സതീഷ്, ഗാനരചന, സംഗീത സംവിധാനം – കിരൺ കൃഷ്ണൻ, ആലാപനം – ഡോ.അശ്വതി ജയരാജ്, ഛായഗ്രഹണം – അജീഷ് ബാബു,അസോസിയേറ്റ് ഡയറക്ടർ – കിരൺ കൃഷ്ണ, സഹസംവിധാനം – അഞ്ജലി, നിരഞ്ജന, ചിത്രസംയോജനം – അജിത്ത് കെ ചന്ദ്രൻ, ഓർക്കസ്ട്രേഷൻ – അശ്വിൻ ടി.എം., മ്യൂസിക് പ്രൊഡക്ഷൻ ആൻഡ് സൗണ്ട് ഡിസൈൻ – ഹർഷ് വർദ്ധൻ സിങ്ങ്, രോഹിത് മധുസൂദനൻ, പി.ആർ.ഒ – അയ്മനം സാജൻ. ഡോ. സൗമ്യ, രാധാകൃഷ്ണൻ, കിരൺ, രേഷ്മ കിരൺ, സീനിയ, നീന, ജെൻസൺ, ശ്രീനയന, റിനി, അഞ്ജലി, ബീന ശ്രീനി, അശ്വതി ജയരാജ് എന്നിവർ ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നു.

ശക്തവും വളരെ അപൂർവ്വമായി അവതരിപ്പിക്കപ്പെടുന്നതുമായ ഒരു വിഷയമാണ് സ്മിത, ലളിതമായി ഇതിലൂടെ പറഞ്ഞു വച്ചിരിക്കുന്നത്. “തന്റെ സ്വപ്നങ്ങൾ മുഴുവൻ കുടുംബത്തിന് വേണ്ടി മാറ്റി വെക്കുന്ന സ്ത്രീയ്ക്ക്, പലപ്പോഴും അവളുടെ സ്വന്തം ഇഷ്ടം മറന്ന് പോയിരിക്കാം. ശരീരത്തിലും മനസിലും കാലം വരുത്തുന്ന മാറ്റങ്ങൾക്ക് അവൾക്ക് സപ്പോർട്ട് ആവശ്യമാണ്. തന്നെ ഒന്ന് മനസിലാക്കിയെങ്കിൽ എന്ന് അവൾ ആഗ്രഹിക്കുന്ന സമയത്ത് അവളെ ചേർത്ത് നിർത്തണം. ആർത്തവ വിരാമം എല്ലാ സ്ത്രീകൾക്കും സംഭവിക്കുന്ന ഒരു അവസ്ഥയാണ്. ശാരീരികവും മാനസികവുമായി ഒരു പാട് അലട്ടുന്നതാണിത്. ഇതിന്റെ ലക്ഷണമായ ഹോട്ട് ഫ്ലാഷ്, വളരെ തിവ്രമായ അനുഭവം ആണ്. തണുപ്പിൽ ഇരിക്കുമ്പോഴും ചുട്ടു പൊളുന്ന ശരീരം, ഹോർമോൺ വ്യതിയാനങ്ങൾ, അമിത രക്തസ്രാവം. സങ്കടം ദേഷ്യം എല്ലാം ചേർന്ന അവസ്ഥയിൽ കുടുംബത്തിന്റെ പിന്തുണ ഇല്ലങ്കിൽ തകർന്ന് പോവും. സംവിധായിക സ്മിത സതീഷ്, തന്റെ മ്യൂസിക് സ്റ്റോറിയെ പറ്റി പറഞ്ഞു. നാൽപ്പത് വയസ്സിലെ സ്ത്രീകളുടെ ഈ അവസ്ഥ ഭംഗിയായി ചിത്രീകരിക്കാൻ സ്മിത സതീഷിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വുമൺ@ ഫോർട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More