Poems

മഴക്കാലക്കാഴ്ച (കവിത)

ടി.വി ഹരികുമാർ

ഈ കവിതയിൽ പുതുമഴയെത്തുമ്പോൾ പ്രകൃതിയിൽ ഉണ്ടാകുന്ന മനോഹരമായ മാറ്റങ്ങളും മഴക്കാലത്ത് ചിറകുമുളച്ച് പുറത്തേക്കെത്തുന്ന ചിതലുകളുടെ ഹ്രസ്വമായ ജീവിതവുമാണ് ലളിതമായി അവതരിപ്പിക്കുന്നത്. മണ്ണിന്റെ ഗന്ധവും മഴയുടെ കുളിരും പക്ഷികളുടെ സാന്നിധ്യവും ചേർന്ന് മഴക്കാലത്തിന്റെ വേറിട്ടൊരു കാഴ്ചയാണ് കവിത നമുക്കു മുന്നിൽ വരച്ചിടുന്നത്.

പുതുമഴ നനുനനെ പെയ്യുമ്പോൾ
മണ്ണ് പുളകം കൊള്ളുമ്പോൾ
മണ്ണിൻ ഗന്ധം മഴയോടൊപ്പം
ചുറ്റിനുമൊന്നായ് പരക്കുമ്പോൾ
മണ്ണിൽ മാളം തീർക്കുന്നോർ
ചിതലുകളാവും ചെറുപ്രാണികളോ
പതിയെ ഉണർന്നെണീക്കുന്നു
ചിറകുമുളച്ചവ പാറാൻ കൊതിക്കുന്നു
വാനിലുയർന്നതാ നൃത്തം വയ്ക്കുന്നു
പാറിപ്പാറി താഴെ നിലംപതിക്കുന്നു
ഒരൊറ്റ രാത്രിയിലാഹ്‌ളാദത്തിൻ
നൃത്തച്ചുവടുകൾ മായുന്നു.
കാക്കകൾ കൊറ്റികൾ മൈനകളങ്ങനെ
കാലത്തെത്തുന്നു മുറ്റത്താകെ ഓടിനടക്കുന്നു
കൊത്തിക്കൊത്തി കൊക്കു നിറയ്ക്കുന്നു
ചിതലിൻ ജീവിതമവിടെത്തീരുന്നു…

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More