
രഘു.വി.വി
കൊമ്പുകൾ നിറയെ പൊന്മലർ ചൂടി
കൊന്നൊയൊരുങ്ങി മേടത്തിൽ
“വിത്തും കൈക്കോട്ടെ”ന്നും പാടി
വിഷുവിൻ പറവ വിരുന്നെത്തി.
ചക്കേം മാങ്ങേം കൊന്നപ്പൂവും
കണി തീർക്കാനായ് കാക്കുന്നു!
രാവിതു കഴിവരെയും വെടിയുടെ
ഘോഷം നിന്നു തകർക്കട്ടെ!
ഐശ്വര്യമേകും നല്ലൊരു കാലം
വരുവാനീ വിഷു കൊണ്ടാടാം
നേരാം മാളോർക്കെല്ലാം നമ്മൾ
“ഹാപ്പി വിഷു”വാം ആശംസ!
#malayalam #poem #literacy #reading #online #magazines #writing #magazine #online
