ഷുഐബ് വടകര
സങ്കടം കൊണ്ട് നിറഞ്ഞ രാത്രിയിൽ
എൻ മനം ഒന്ന് കുളിർന്നു.
എൻ്റെ കൂട്ടിനൊരു പങ്കാളിയായി
എൻ ആഗ്രഹങ്ങൾ ഒരോർമ മാത്രം
മായാ ലോകങ്ങൾ സൃഷ്ടിച്ച് എൻമനം
പുഴതാണ്ടി മല താണ്ടി
ആഴക്കടലിലെ മീനിനെപ്പോലെ
ഞാൻ ആഗോള ദർശനത്തിലായി.
എൻ കരം കൊണ്ടൊന്നുയർന്നു
പൊങ്ങി രാവിൽ
മായാത്ത ഓർമ്മകൾ ബാക്കിയായി എങ്ങും
അതിൽ പാറി പറന്നീടും
എൻ കിനാ കുടീരം
എത്ര മനോഹരം
#malayalam #poem #literacy #reading #online #magazines #writing