Movies

പച്ച – ജീവിതത്തിലെ പച്ചപ്പ് നഷ്ടപ്പെടുന്ന പച്ച മനുഷ്യരുടെ കഥ.

ജീവിതത്തിലെ പച്ചപ്പ് നഷ്ടമാകുന്ന പച്ച മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രത്തിലൂടെ സംവിധായകൻ കാവിൽ രാജ്. അരങ്ങുതാളം അക്കരേക്ക് എന്ന ചിത്രത്തിനു ശേഷം കാവിൽ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പച്ച സിനിഫ്രൻസ്ക്രീയേഷൻസ് നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം ഡിസംബർ മാസം തീയേറ്ററിലെത്തും.

പ്രകൃതിയുടെയും, പ്രണയത്തിന്റേയും നിറമാണ് പച്ച. പ്രതീക്ഷയുടേയും, പരിസ്ഥിതിയുടേയും പ്രതിബിംബമാണ് പച്ച. ആ പച്ചപ്പ് നഷ്ടപ്പെടുന്ന കുറെ പച്ച മനുഷ്യരുടെ പച്ചയായ കഥ പറയുകയാണ് പച്ച എന്ന ചിത്രം. പുരയും, പുരയിടവും നഷ്ടപ്പെടുന്ന ഹതഭാഗ്യരായ കുറെ മനുഷ്യരുടെ കഥ. സ്വന്തം മകളെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരമ്മയുടെ കണ്ണീരിന്റെ കഥ. കവിയിത്രിയും സാമൂഹ്യ പ്രവർത്തകയുമായ ഒരു സ്നേഹ സമ്പന്നയുടെ സമരത്തിന്റെ കഥ. ജാതിയിൽ താഴ്ന്നവനാണെന്ന അപകർഷതാബോധമുള്ള കാമുകനെ ചോദ്യശരങ്ങൾ കൊണ്ട് എതിരിടുന്ന, ആധുനിക സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ കാമുകിയുടെ കഥ. ഇതൊക്കെയാണ് പച്ച എന്ന ചിത്രം നമ്മോട് പറയുന്നത്.



പാംസുല, എന്നിലെ നീ, കിച്ചൂട്ടന്റെ അമ്മ, മുഖമറിയാത്തവർ എന്നീ സിനിമകളാണ് നീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായ ഒരു സ്ത്രിക്കും, പുരുഷനും ഒന്നിച്ചു ജീവിക്കാൻ ഭരണഘടന ഉറപ്പു നൽകുന്നതുമായി ബന്ധപ്പെട്ട കഥയാണ് പാംസുല പറയുന്നത്. രണ്ട് പുരുഷന്മാർ തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് എന്നിലെ നീ, ഒരു ട്രാൻസ് മെന്നിന്റെയും, ട്രാൻസ് വുമണിന്റെയും ജീവിത കഥയാണ് കിച്ചൂട്ടന്റെ അമ്മ, രാഷ്ട്രീയ പാർട്ടികളുടെ അടിമകളായി മാറിയ ദലീത്, ആദിവാസി വിദ്യാർത്ഥികളുടെ കഥയാണ് മുഖമറിയാത്തവർ. നാല് ചിത്രങ്ങളുടെയും ചിത്രീകരണം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാവും.

തൃശൂർ ജില്ലയിലെ എഴുത്തുകാരുടെ സംഘടനയായ സർഗസ്വരത്തിന്റെ ജനറൽ സെക്രട്ടറിയായ സംവിധായകൻ കാവിൽ രാജ് നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. ചിത്രത്തിന്റെ, രചനയും, ഗാനരചനയും കാവിൽ രാജിന്റേതാണ്. പുതിയ ഗായകർ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായിക്കഴിഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിഫ്രൻസ് എന്ന കൂട്ടായ്മ എല്ലാവരുടെയും സഹകരണത്തോടെ നിർമ്മിച്ച ചിത്രമാണ് പച്ച.

വിനോദ് കോവൂർ ആദ്യമായി നായകനാവുകയും, ഗായകനാവുകയും ചെയ്യുന്ന ചിത്രമാണ് പച്ച. ടോപ് സിംഗർ ഫെയിം ശ്രീഹരി കേരളശ്ശേരി ആദ്യമായി പശ്ചാത്തല ഗാനം പാടുന്നതും പച്ചയിലാണ്.

സിനിഫ്രൻസ് ക്രീയേഷൻസ് നിർമ്മിക്കുന്ന പച്ച കാവിൽ രാജ് രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – മധു കാവിൽ, ഗാനരചന – കാവിൽ രാജ്, സംഗീതം – ആർ.എൻ.രവീന്ദ്രൻ, മിക്കു കാവിൽ, ആലാപനം – വിനോദ് കോവൂർ, ശ്രീഹരി കേരളശ്ശേരി, ചാന്ദ്നി മിക്കു, എഡിറ്റിംഗ് – സജീഷ് നമ്പൂതിരി, കല – അനീഷ് പിലാപ്പുള്ളി, ചമയം – ഷിജി താനൂർ, കോസ്റ്യൂം – സുധി, ശബ്ദസന്നിവേശം – റിച്ചാഡ് അന്തിക്കാട്, മാനേജർ – ജയൻ പെരിങ്ങോട്ടുകുറിശ്ശി, സഹസംവിധാനം – ജേക്കബ് സൈമൺ, അസിസ്റ്റന്റ് ഡയറക്ടർ – ജയരാജ് മേനോൻ, പി.ആർ.ഒ – അയ്മനം സാജൻ.

വിനോദ് കോവൂർ, ഗായത്രി ഷാലു രാജ്, ഹബീബ് ഖാൻ, സലീം ഹസൻ, കലാമണ്ഡലം പരമേശ്വരൻ, ഉണ്ണികൃഷ്ണൻ നെട്ടിശ്ശേരി, ബാലചന്ദ്രൻ പുറനാട്ടുകര, ജിയോ മാറഞ്ചേരി, അനുപമ, സറീന, അനുശ്രീ, ജയശ്രീ, സമഅഷറഫ്, ക്രിസ്റ്റൽ, പ്രണവ് കൃഷ്ണ, വൈഷ്ണവ് കൃഷ്ണ, ആനന്ദ് കൃഷ്ണ എന്നിവർ അഭിനയിക്കുന്നു .

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More