ജയേഷ് ജഗന്നാഥൻ
ഒത്തിരി നേരം ഇത്തിരിയുള്ള മധുരം
തനിയെ കഴിച്ചങ്ങു നടന്നു ഞാൻ
അച്ഛനറിഞ്ഞാൽ വഴക്കുപറഞ്ഞിടും
അമ്മയറിഞ്ഞാൽ നല്ല തല്ലുതന്നിടും.
കട്ടതിന്നാരും അറിയാതെ പോയപ്പോൾ
കൂട്ടിനായി കുട്ടാപ്പി അടുത്തുണ്ടല്ലോ
പാതി കൊടുത്ത പാടെയുടനവൻ
പാഞ്ഞു ചീറി പോയൊരു വഴിയേ.
അമ്മ നോക്കിയ സുന്ദരി കുട്ടാപ്പി
തല കുലുക്കിയങ്ങനെ നോക്കി നിന്നു
കാര്യമറിഞ്ഞമ്മ എന്നരികിൽ വന്നു
തുറിച്ചെന്റെ മുഖത്തു ഒന്നു നോക്കി.
വായ തുറന്ന എന്റെ അലറലുടൻ
കൈകൊണ്ടു പൊത്തി അമ്മ വായമൂടി
പഞ്ചാരയുമ്മ തന്ന എന്റെ അമ്മ
മാറോടു ചേർത്തു മധുരം നൽകി.