അപ്പുക്കുട്ടൻ വക്കംമുക്ക്
റിപ്പബ്ലിക് റിപ്പബ്ലിക്
റിപ്പബ്ലിക് ദിനമിന്നല്ലോ
ഭാരതമൊന്നായ് ആഘോഷിക്കും
റിപ്പബ്ലിക് ദിനമിന്നല്ലോ
നമ്മുടെ സ്വന്തം ഭരണഘടന
നിലവിൽ വന്നൊരു ദിനമല്ലോ
അടിമച്ചങ്ങല പൊട്ടിച്ചവരെ
ഓർക്കാനുള്ളൊരു ദിനമല്ലോ
അടിപതറാതെ മുന്നേറാനായ്
ഊർജം നൽകും ദിനമല്ലോ
ജനുവരി മാസം ഇരുപത്താറ്
റിപ്പബ്ലിക് ദിനമാണല്ലോ.
#malayalam #poem #literacy #reading #online #magazines #writing #newyear #India #RepublicDay