വിശാഖ് ബി അഞ്ചൽ
തുമ്പ ചിരിച്ചു തുമ്പി പറന്നു
മുക്കുറ്റിപ്പൂ കണ്ണു മിഴിച്ചു
മഞ്ഞിൻ തുള്ളികൾ കുഞ്ഞിപ്പുല്ലിൽ
സ്വർണത്തിൻ്റെ കിരീടം ചാർത്തി.
പാടവരമ്പിൽ ചെറുബാല്യങ്ങൾ
പൂവുകൾ തേടി ഓടി നടന്നു
പൂക്കളമിട്ടതിനൊത്ത നടുക്കായ്
ഓണത്തപ്പനെ വച്ചു വണങ്ങി.
ചിങ്ങപ്പുലരിയിൽ നാട്ടിൽ മുഴുവൻ
പൂവേ പൊലി പൊലി വിളികളുയർന്നു
നമ്മുടെ ഓണം നന്മതൻ ഓണം
കേരള നാടിൻ പൊൻ തിരുവോണം.
#malayalam #poem #literacy #reading #online #magazines #writing