സുജ കോക്കാട്
“ഇത്തവണ ഓണം എന്തായാലും പൊടിപൊടിക്കണം.”
ആദ്യമായി ഒരു കൊച്ചുമകളുണ്ടായതിന്റെ സന്തോഷത്തിലാണ് മാനസികാരോഗ്യകേന്ദ്രത്തിൽ ഓഫീസ് സ്റ്റാഫായ സിന്ധു. എന്തായാലും തിരുവോണത്തിന് ലീവ് കിട്ടും. അത്യാവശ്യം ഓണസാധനങ്ങളൊക്കെ വാങ്ങി, ഡ്യൂട്ടി ലിസ്റ്റിനുവേണ്ടി കാത്തിരുന്നു. അത്തം നാളിൽത്തന്നെ ലിസ്റ്റെത്തി. പ്രതീക്ഷയോടെ സിന്ധു മെസേജ് ഓപ്പൺ ചെയ്തു നോക്കി.
തിരുവോണം: സിന്ധു, 8 മണി മുതൽ 6 വരെ. അതുകഴിഞ്ഞ്, അവിട്ടം, ചതയം വീണ്ടും ഡ്യൂട്ടി. പൂരുട്ടാതി നാളിൽ ഒരു ലീവ്. അത്രയും ആശ്വാസം. ഒരു കാര്യം ചെയ്യാം അന്ന് സിറ്റൗട്ടിൽ ഒരു ബാനറങ്ങ് വലിച്ചുകെട്ടാം. തിരുവോണാഘോഷം!