മണിച്ചെപ്പിൽ മുൻപ് പ്രസിദ്ധീകരിച്ച ‘കാട്ടിലെ കുടുംബം’ എന്ന നോവലാണ് ഇപ്പോൾ പുസ്തകരൂപത്തിൽ ചിത്രങ്ങളുടെ പകിട്ടോടെ പുറത്തിറക്കിയിരിക്കുന്നത്. കഥ തുടങ്ങുന്നത് ഇപ്രകാരമാണ്. ബോട്ട് അപകടത്തിൽ പെട്ട ഒരു സർക്കസ്സ് കമ്പനിയിലെ അംഗങ്ങളായ ചിന്നൻ ആനക്കുട്ടി, ചിമ്പൻ കുരങ്ങ്, ഷേരു പുള്ളിപ്പുലി എന്നിവർ അത്ഭുതകരമായി രക്ഷപെടുന്നു. പക്ഷെ കരയിൽ നീന്തി കയറിയ അവർ ചെന്ന് പെട്ടത് ഒരു കൂട്ടം കാട്ടു മൃഗങ്ങളുടെ അടുത്തായിരുന്നു. അവിടെ പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്.
മണിച്ചെപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ഈ നോവൽ വാങ്ങി PDF ഡൌൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ഇതിന്റെ കിൻഡിൽ വേർഷൻ ആമസോണിൽ ലഭ്യമാണ്.