Articles

ഗണക സമുദായത്തെ അധിക്ഷേപിച്ചിട്ടില്ല. ഗണകൻ സംവിധായകൻ ആർ.എം.ആറും അണിയറ പ്രവർത്തകരും പറയുന്നു.

ഗണകൻ എന്ന ചിത്രത്തിലൂടെ ഗണക സമുദായത്തെ അധിക്ഷേപിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ ആർ.എം.ആറും അണിയറ പ്രവർത്തകരും എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. തന്റെ ഒരു അത്മാർത്ഥ സുഹൃത്തിനുണ്ടായ അനുഭവത്തിൽ നിന്നാണ് ഈ ചിത്രം പിറവിയെടുത്തതെന്ന് ആർ.എം.ആർ. പറയുന്നു.



ചിത്രത്തിന്റെ വാർത്ത വന്നതോടെ ഗണക സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് ഗണക സമുദായം ഇപ്പോൾ ചിത്രത്തിനെതിരെ വന്നിരിക്കുകയാണ്. പക്ഷേ, എല്ലാവരും തെറ്റിദ്ധരിക്കുന്നത് പോലെ ഗണകൻ എന്ന ചിത്രം ഗണക സമുദായത്തെ അധിക്ഷേപിക്കുന്നില്ലെന്ന് സംവിധായകൻ ആർ.എം.ആർ. പറയുന്നു. ഗണകൻ ചിത്രത്തിലൂടെ ചില സത്യങ്ങൾ പറയുന്നുവെന്ന് മാത്രം. ജ്യോതിഷത്തിന്റെ മറവിൽ ചിലർ ചില തട്ടിപ്പുകൾ നടത്തുന്നുണ്ട്. എന്നാൽ ജ്യോതിഷം ദൈവീകമായി ഉപയോഗിക്കുന്നവരും ഉണ്ട്. ജ്യോതിഷം കൊണ്ട് സമൂഹത്തിന് നന്മകളും ഉണ്ടാകുന്നുണ്ട്. അതിനെയെല്ലാം ഗണകൻ എന്ന ചിത്രം അംഗീകരിക്കുകയും, എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്യുന്നത്. സംവിധായകൻ ആർ.എം.ആർ. പറയുന്നു.



സിനിമ എന്ന മാധ്യമത്തിലൂടെ സമൂഹത്തിന് ഗുണകരമായ വിഷയങ്ങൾ അവതരിപ്പിക്കുക എന്നത് ഒരു സംവിധായകന്റെ ധർമ്മമാണെന്നും, അത് മാത്രമാണ് ഗണകൻ എന്ന ചിത്രത്തിലൂടെ താൻ ചെയ്തതെന്നും സംവിധായകൻ ആർ.എം.ആർ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിന് നന്മ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവർ സിനിമയെ സപ്പോർട്ട് ചെയ്യുമെന്ന് ആർ.എം.ആർ. പറഞ്ഞു.

പത്രസമ്മേളനത്തിൽ, ആർ.എം.ആറിനൊപ്പം, നിർമ്മാതാക്കളിൽ ഒരാളായ ജിനു വടക്കേ മുറി, പ്രധാന വേഷങ്ങൾ അവതരിപ്പിച്ച കൂടൽനോബൽകുമാർ, ശ്യാം ലേഔട്ട് എന്നിവർ പങ്കെടുത്തു.

ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്. കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ.

ആർ.എം.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. നിർമ്മാണം – ആർ.എം.ആർ, ജിനു വടക്കേമുറി,ക്യാമറ – പ്രദീപ് വിളക്കുപാറ, ഗാന രചന – നിഷാന്ത് കൊടമന, മ്യൂസിക് – അജ്മൽഷാ, സൗണ്ട്ഡിസൈൻ – എൻ. ഷാബു ചെറുവള്ളൂർ, വിഎഫക്സ് – വിജീഷ്,അസോസിയേറ്റ് ഡയറക്ടർ – സതീഷ് ഗോവിന്ദ്, മേക്കപ്പ് – മാളു, സുധീഷ്, മീനംബാബു, നയനു, ആർട്ട് – പ്രതീഷ്, കോസ്റ്റ്യൂം – റിയാസ്, പോസ്റ്റർ ഡിസൈൻ – മനുഡാവിഞ്ചി, സ്റ്റിൽ – ശ്യാം ലേഔട്ട്, പി.ആർ. ഒ – അയ്മനം സാജൻ.

ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ.ഗോപകുമാർ, മെഹജാബ്, നോബൽ കുമാർ, ശ്യാംലേഔട്ട്, സജീവ് വി, ഷാജു അറേബ്യ, ജയലാൽ, മാസ്റ്റർ കനിഷ്ക് ആർ. നായർ, ശാന്തകുമാരി, ശിവപ്രിയ, നീതപ്രിത അനിൽ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More