സമയം കിട്ടുമ്പോഴൊക്കെ വീട്ടിൽ തന്നെ പലതരം വിനോദങ്ങളിൽ ഏർപ്പെടുന്നവരാണ് നിങ്ങളിൽ പലരും. കലാകാരൻമാർ ആണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ. വിവിധ തരം സർഗ്ഗാത്മക വിനോദങ്ങളാണ് അവർ ചെയ്യുന്നത്.
അതുപോലെയുള്ള ഒരു കലാകാരി മണിച്ചെപ്പിനു അയച്ചു തന്ന കുറച്ചു സർഗ്ഗാത്മക ആലങ്കാരിക വസ്തുക്കളാണ് ചുവടെ കൊടുത്തിരിക്കുന്നത്. പേപ്പറും വിവിധയിനം കളറുകളും കൊണ്ട് ഉണ്ടാക്കിയ ഇവ വീടുകളിൽ അലങ്കാരത്തിന് ഉപയോഗിക്കാവുന്നതാണ്.
ഈ ആലങ്കാരിക വസ്തുക്കൾ നിർമ്മിച്ച് ഫോട്ടോകൾ അയച്ചു തന്നത്:
സീനത്ത്, കഴക്കൂട്ടം, തിരുവനന്തപുരം.
നിങ്ങൾക്കും ഇതുപോലെ ഫോട്ടോകളോ വിഡിയോകളോ അയച്ചുതരാവുന്നതാണ്. ഇതുപോലെ മണിച്ചെപ്പിൽ നിങ്ങളുടെ സൃഷ്ടികൾ വരുന്നതിനായി [email protected] എന്ന ഈമെയിലിൽ അയയ്‌ക്കേണ്ടതാണ്. ഇമെയിൽ അയയ്ക്കുമ്പോൾ പേര്, സ്ഥലം എന്നിവ വയ്ക്കുവാൻ മറക്കരുതേ.