ജയേഷ് പണിക്കർ
ആതിര നിലാവിലങ്ങാടിയും പാടിയും
ആളിമാരൊത്തങ്ങു ഞാനിരുന്നു.
ആയിരം സൂര്യപ്രഭയൊഴുകുന്നൊരാ
രാവിലങ്ങാമോദ ചിത്തരായേവരുമേ
ശ്രീ നീലകണ്ഠൻ പിറന്ന നാളിൽ
ശ്രീ പാർവ്വതിയെ ഭജിച്ചേവരും
ആർദ്രാവ്രത നിഷ്ഠയോടെയങ്ങു
അംഗനമാരങ്ങൊത്തുകൂടി
എട്ടങ്ങാടി നിവേദ്യമൊരുങ്ങി
എത്തി ദശപുഷ്പം ചൂടുവാനായ്
എട്ടുദിക്കിൽ നിന്നങ്ങേവരുമേ
ചുറ്റുമായ് വട്ടത്തിൽ നിന്നിടുന്നു
ചുവടതുവച്ചു കളിച്ചിടുന്നു
പാതിരാപ്പൂവതു ചൂടിടുന്നു
തുടിച്ചു കുളിച്ചു രസിച്ചിടുന്നു
കാന്തനോടൊത്തങ്ങതേറെ നാളിൽ
കാന്തിയോടങ്ങുകഴിഞ്ഞീടുവാൻ