സുജ കോക്കാട്
ചിങ്ങക്കാറ്റോടിക്കടന്നുവന്നൂ..
എങ്ങാനുമുണ്ടോ പൊന്നോണം?
തുമ്പപ്പൂവെങ്ങാനും പൂത്തിട്ടുണ്ടോ?
മത്തനും ചേനയും നട്ടിട്ടുണ്ടോ?
നെല്ലോല സ്വർണ്ണക്കതിരണിഞ്ഞോ?
കൊയ്ത്തുപാട്ടീണത്തിൽ കേൾക്കുന്നുണ്ടോ?
ഓണവിപണിയൊരുങ്ങീട്ടുണ്ടോ?
ഓണപ്പാട്ടീണത്തിൽ പാടിയാടാം.
ഓണംവന്നോണംവന്നോണം വന്നേ..!
മാവേലിക്കൊപ്പമൊരോണമുണ്ണാം..!
#malayalam #poem #literacy #reading #online #magazines #writing