Poems

പട്ടം (കവിത)

വിശ്വനാഥൻ വടയം

കുപ്പിവള കയ്യിലിട്ട
പെൺകിടാങ്ങൾ കൂടി
വാനിലേക്കുയർത്തിടുന്നു
ഭംഗിയുള്ള പട്ടം.
പൂവിൽ നിന്ന് തേൻ നുകരും
പൂമ്പാറ്റകൾ കണക്കേ
മോളിൽനിന്ന് മോളിലേക്ക്
പാറിടുന്നു പട്ടം.
വാനവീഥിയിൽ പറക്കും
പട്ടമെത്രയെണ്ണം
എണ്ണിനോക്കൂ കൂട്ടുകാരെ
ഒന്ന് രണ്ട് മൂന്ന് …

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More