ശിവൻ തലപ്പുലത്ത്
യാചകനും അന്നം
ബാക്കിയാക്കുന്നുണ്ട്
വിശപ്പിന്റെ തീവിളി
മാറ് പിളർക്കും
കാറ്റിന്റെ ഗതിവേഗം
തേടി നടന്നലയുന്നുണ്ട്
കാൽപെരുക്കത്തിന്റെ
ചടുല താളങ്ങളിൽ
വിയർപ്പുനാറ്റത്തിന്റെ
മാസ്മരികത
പുലരിയുടെ
കാത്തിരിപ്പിൽ
ഉടലു വർണ്ണങ്ങൾ
പ്രതീക്ഷയുടെ
വിത്ത് വിതക്കുന്നുണ്ട്
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പിറക്കാതിരിക്കാൻ
വന്ധ്യംകരണത്തിന്
പുതിയ നിയമങ്ങൾ
എഴുതുന്ന തിരക്കിൽ
വാക്കുകൾക്കും ശ്വാസം മുട്ട് തുടങ്ങിയിരിക്കുന്നു