പഴയകാലം മുതൽ പ്രസക്തി ഏറിവന്ന തൊഴിൽ മേഖലയാണ് പത്രപ്രവർത്തനം. അന്ന് കൗതുകം തോന്നിക്കുന്ന വാർത്തകൾ കേൾക്കാൻ ജനങ്ങൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അതുകൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങൾ വലിയ പ്രചാരം നേടുന്നതിനു മുമ്പ് റേഡിയോ, പത്രങ്ങൾ തുടങ്ങിയവയുടെ അതിപ്രസരണം തന്നെയായിരുന്നു അന്ന്. പരസ്യവരുമാനം കൂടി മാധ്യമരംഗം കൂടുതൽ വളർച്ച കൈവരിച്ചപ്പോൾ ഇതൊരു തൊഴിലായി സ്വീകരിക്കാൻ നിരവധിപേരുണ്ടായി. ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി പിഎച്ച്ഡി പോലുള്ള ഉയർന്ന കോഴ്സുകൾക്ക് ജേർണലിസം&മാസ്സ് കമ്മ്യൂണിക്കേഷൻ വിഷയമായി തിരഞ്ഞെടുക്കാം.
ഗവണ്മെന്റ് കോളേജുകളിൽ ബി.എ (ബി വി എം സി), ബിസ് സി വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയവയും എംസിജെ പോലുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമ്മുകളും ലഭ്യമാണ്. ഇതിൽ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ. അതുകൂടാതെ സ്വകാര്യ കോളേജുകളിലും അഡ്മിഷൻ എടുക്കാവുന്നതാണ്. ഡിഗ്രി കഴിഞ്ഞാൽ പ്രെസ്സ് ക്ലബ് ഡിപ്ലോമ കോഴ്സോ അല്ലെങ്കിൽ നേരിട്ടുള്ള പിജി എൻട്രൻസോ എഴുതാം. പരസ്യം, പബ്ലിക് റിലേഷൻ, സിനിമ തുടങ്ങിയ മേഖലകളിലും അവരവരുടെ അഭിരുചിക്കനുസരിച്ചു കോഴ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഇന്ന് ജേർണലിസം കഴിഞ്ഞ ഒരു സ്റുഡന്റിന് മീഡിയയിൽ റിപ്പോർട്ടർ തസ്തികയിൽ ഒതുങ്ങിക്കൂടേണ്ട കാര്യമില്ല. അവസരങ്ങളുടെ സാധ്യതകൾ ഏറെയാണ്. കണ്ടന്റ് ക്രീയേറ്റർ, കോപ്പി റയ്റ്റർ, വോയിസ് ഓവർ ആർട്ടിസ്റ്റ് തുടങ്ങി അവസരങ്ങൾ നീളുന്നു. ക്രീയേറ്റിവിറ്റി പ്രധാനമായും വേണ്ട ഈ മേഖലയിൽ കൂടുതൽ കഴിവ് ഉള്ളവർക്ക് സിനിമയിൽ വരെ അവസരങ്ങൾ ഉണ്ട്. ഈ കാലത്ത് സോഷ്യൽ മീഡിയ ഉപയോഗം വ്യാപകമാണ്. ആയതിനാൽ വരുമാനക്കൂടുതൽ ഉള്ളതും അതിലേക്കാണ്. വെബ്സൈറ്റുകളും ആപ്പുകളും ഈ വരെ ഈ മേഖലയിലേ ക്ക് കടന്നു വന്നിരിക്കുന്നു. എന്നാൽ കോമ്പറ്റിഷൻ ഉണ്ടെങ്കിലും പ്രശസ്തിക്കും പണത്തിനും മീഡിയയിൽ ക്ഷാമമില്ല എന്നതിന് യാതൊരു തർക്കവും വേണ്ട.
അതുകൊണ്ട് തന്നെയാണ് ഫ്രീലാൻസ് ജേർണലിസം പോലും പലരും ചെയ്യുന്നത്. പല വലിയ ചാനലുകൾക്കും അമേരിക്കയിൽ വരെ കറസ്പോൺഡന്റ്‌സ് ഉണ്ട്. എവിടെയും കടന്നു ചെല്ലാനുള്ള ഫ്രീഡവും സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരു തൊഴിൽ എന്നതും ഈ മേഖലയെ വ്യത്യസ്തമാക്കുന്നു.
– ജയേഷ് ജഗന്നാഥൻ