പ്രതിബിബം എന്ന ആദ്യ ടെലിഫിലിമിലൂടെ തന്നെ മികച്ച സംവിധായകനുള്ള ടിഫ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ആലപ്പുഴക്കാരനായ സുഹൈൽ ഷാജി. പുതിയ തലമുറയിലെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ വെറും നാല് മിനിറ്റിലൂടെ അവതരിപ്പിക്കുകയാണ് പ്രതിബിംബം. പ്രിയ സുഹൃത്തായ അനീസ് ഹനീഫ് മാത്രമാണ് അഭിനയിച്ചത്. പ്രശ്നങ്ങളിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുന്നവരാണ് എല്ലാവരും. തന്നെ പിന്തുടരുന്നത് എന്താണ് എന്ന് ഒന്ന് തിരിഞ്ഞു നോക്കിയാൽ തീരുന്ന പ്രശ്നങ്ങളേയുള്ളു. ആരും അതിന് മുതിരില്ല. ഈ വിഷയം ഭംഗിയായി അവതരിപ്പിച്ച പ്രതിബിംബത്തിലൂടെ ശ്രദ്ധേയനായി മാറിയ, സുഹൈൽ ഷാജി ഇപ്പോൾ ഒരു മ്യൂസിക്കൽ ആൽബത്തിൻ്റെ വർക്കിലാണ്. ആൽബത്തിൻ്റെ വർക്കുകൾ പൂർത്തിയായി. ഉടൻ റിലീസ് ചെയ്യും.
ഏഴ് വയസ്സിൽ തുടങ്ങിയതാണ് സുഹൈലിൻ്റെ സിനിമാ മോഹം. എല്ലാ സിനിമകളും കണ്ടു തുടങ്ങിയ സുഹൈലിന് സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം. ആഗ്രഹ പൂർത്തീകരണത്തിന് ഗൾഫിലെ ജോലി പോലും രാജിവെച്ചു. ഇപ്പോൾ ഐഷ സുൽത്താന, ആദിൻ ഒല്ലൂർ എന്നിവർക്കൊപ്പം ഒരു സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടർ ആയി വർക്ക് ചെയ്യാൻ സാധിച്ചതിൻ്റെ ത്രില്ലിലാണ് സുഹൈൽ.
സിനിമയിൽ ആദ്യം പരിചയപ്പെട്ടത്, ഇടുക്കി ഗോൾഡ് ഫെയിം ഷെബിൻ ബെൻസനെ ആണ്. ഓരോ പ്രൊജക്റ്റും പ്ലാൻ ചെയ്യുന്നത് ബെൻസനുമായാണ്. മികച്ച ഉപദേശം ബെൻസൻ നൽകും. ലെൻ പ്രസാദും എല്ലാ സപ്പോർട്ടും നൽകാറുണ്ട്. ഉടൻ തന്നെ ലെൻ പ്രസാദിനൊപ്പം വർക്ക് ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സുഹൈൽ. സ്വന്തമായി സിനിമ സംവിധാനം ചെയ്യണം. സുഹൈൽ ഷാജി ആ ലക്ഷ്യത്തിലേക്ക് പറക്കുകയാണ്.
– അയ്മനം സാജൻ
#malayalam #cinema #SuhailShaji #KunjackoBoban #Awards #films