ചേരുവകൾ:
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
തക്കാളി
മുരിങ്ങയ്ക്ക
മുളക് പൊടി
മഞ്ഞൾ പൊടി
മല്ലി പൊടി
ഉപ്പു
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം:
- മുകളിൽ പറഞ്ഞവ ഒരു ചട്ടിയിലേക് ഇട്ടു പൊടികളും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക.
- ശേഷം പുളി പിഴിഞ്ഞതും കറി ആവശ്യത്തിന് ഉള്ള വെള്ളവും ചേർത്ത് ഉണക്ക മാങ്ങയും (ലഭ്യമാണെങ്കിൽ) ചേർത്ത് നന്നായി തിളപ്പിക്കുക.
- തിളച്ചു വന്നതിന് ശേഷം കഴുകി വൃത്തിയാക്കിയ മീൻ ചെറിയ കഷ്ണങ്ങൾ ആയി കറിയിലേക് ചേർത്ത് കൊടുക്കുക. 5 മിനിറ്റ് അടച്ചു വെച്ച് പാകം ചെയുക.
- കുറച്ചു തേങ്ങയും ചെറിയ ഉള്ളിയും ഉലുവയും നന്നായി മഷി പോലെ അരച്ച് തിളച്ചു വരുന്ന കറിയിൽ ചേർത്ത് 5 മിനിറ്റ് തിളപ്പിച്ചു വറ്റി വരുമ്പോൾ കടുക് താളിച്ചു അടുപ്പിൽ നിന്നും എടുത്തു വയ്ക്കാം.
ഈ പാചകക്കുറിപ്പ് തയ്യാറാക്കിയത്:
അഞ്ജു മഹേഷ്കുമാർ