Movies

എം.ജി 24 – നിഗൂഡതകളുടെ അദ്ഭുതലോകവുമായി ഒരു ചിത്രം.

നിഗൂഡതകളുടെ അദ്ഭുതലോകം കാഴ്ചവെക്കുകയാണ് “എം.ജി. 24 “എന്ന തമിഴ് ചിത്രം. ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന ഈ ചിത്രം, തമിഴിലെ യുവ സംവിധായകൻ ഫയർ കാർത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം, കേരളത്തിലും, തമിഴ്നാട്ടിലും, മറ്റ് ഭാഷകളിലുമായി ഉടൻ റിലീസ് ചെയ്യും.

എം.ജി.ആറിൻ്റെ വലിയൊരു ആരാധകനായ നിർമ്മാതാവ്, ജയപാൽ സ്വാമിനാഥൻ, ചിത്രത്തിൻ്റെ പൂജയും, ചിത്രീകരണത്തിൻ്റെ ആരംഭവും, എം.ജി.ആറിൻ്റെ കൊല്ലങ്കോട് വടവന്നൂരുള്ള അമ്മ വീട്ടിൽ വെച്ചാണ് നടത്തിയത്‌. ജയപാൽ സ്വാമിനാഥൻ്റെ വലിയൊരു സ്വപ്നമാണ് അതിലൂടെ സഫലീകരിച്ചത്. ചിത്രത്തിന് “എം.ജി 24 “എന്ന് പേരിടാനും കാരണം ഇതൊക്കെ തന്നെ.



നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കുറച്ചു കാലങ്ങൾക്ക് ശേഷം, സുഹൃത്തുക്കൾ കണ്ടുമുട്ടുന്നു. കാമുകി വിട്ടുപിരിഞ്ഞതിനാൽ, ഇവരിൽ ഒരാൾ വളരെ ദുഃഖിതനായിരുന്നു. തൻ്റെ ദു:ഖത്തിന് കാരണം അവൻ തുറന്നു പറഞ്ഞു. ബിസ്സിനസ്സുകാരനായ ഒരു സുഹൃത്ത്, എല്ലാ ദു:ഖവും അവസാനിപ്പിക്കാനായി, കോങ്ങാട് പട്ടണത്തിലേക്ക് തൻ്റെ കൂടെ യാത്ര ചെയ്യാൻ എല്ലാവരെയും ക്ഷണിച്ചു. അങ്ങനെ അവർ, കോങ്ങാട് പട്ടണത്തിലെ മന്നൻ ഗോമാൻ 24 (എം.ജി 24) ൻ്റെ വീട്ടിലെത്തി. നിഗൂഡതകളുടെ ഒരു അദ്ഭുതലോകമായിരുന്നു, അവിടെ അവർക്കു മുമ്പിൽ തുറന്നത്. വിസ്മയിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായ ഒരു അദ്ഭുതലോകം. അവിടെ അവർ പുതിയ മനുഷ്യരായി!

തമിഴിൽ, വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന” എം.ജി. 24,” പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം കാഴ്ചവെക്കും.
പ്രണവ് മോഹനൻ, ജസ്റ്റീൻ വിജയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മലയാളിയായ ജയശ്രീയും പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.



ജെ.ആർ.സിനി വേർസിക്കു വേണ്ടി ഡോ.കെ.രാജേന്ദ്രൻ അവതരിപ്പിക്കുന്ന “എം.ജി. 24” എന്ന ചിത്രം, ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്നു. രചന, സംവിധാനം – ഫയർ കാർത്തിക്, ക്യാമറ – ബി.ബാലാജി, നവീൻകുമാർ, എഡിറ്റർ – നവീൻകുമാർ, ഗാനരചന – പ്രീയൻ, പിതാൻ വെങ്കിട്ടരാജ്, ശിവൻ, സംഗീതം – സദാശിവ ജയരാമൻ, ആലാപനം – ശെന്തിൽ ദാസ് വേലായുധൻ, വള്ളവൻ അണ്ണാദുരൈ, മാതംഗി അജിത്ത് കുമാർ, മോഹിത ബാലമുരുകൻ, ആർട്ട് – നട രാജ്, വി എഫ് എക്സ് – വി.ധനശേഖർ, കോറിയോഗ്രാഫർ – അർജുൻകാർത്തിക്, സംഘട്ടനം -ഫയർ കാർത്തിക്, പ്രവീൺ, രഞ്ജിത്ത്, സൗണ്ട് ഡിസൈൻ – ഗോഡ് വിൻ, പി.ആർ.ഒ – അയ്മനം സാജൻ.

പ്രണവ് മോഹനൻ, ജസ്റ്റിൻ വിജയ്, സ്വേത നടരാജ്, എം.ധനലക്ഷ്മി, ജയശ്രീ, ആട്ടോ ചന്ദ്രൻ, അബ്ദുൾ ബസീദ്, പിമ്മി, പ്രഭാകരൻ നാഗരാജൻ, അർജുൻ കാർത്തിക്, ഡോ.കെ.രാജേന്ദ്രൻ, ജയപാൽ എസ്, യുവരാജ് എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More